ബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി; 50 ലക്ഷത്തിന് വാങ്ങിയ 'കോടിയേരി' വീട് ഉള്‍പ്പെടെ
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് അടുത്ത തിരിച്ചടി. ബിനീഷിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് താമസിച്ചിരുന്ന 'കോടിയേരി' എന്ന് പേരിട്ട വീട് ഉള്‍പ്പെടെ കണ്ടുകെട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിനീഷിനെ മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നേരത്തെ കസ്റ്റഡിയില്‍ എടുത്ത്, വിട്ടയച്ചിരുന്നു. വിശദാംശങ്ങള്‍...

ആദ്യം മരവിപ്പിച്ചു
ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ മരവിപ്പിച്ചിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്. അതിനും ശേഷമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

കത്തയച്ചു
ഇപ്പോള്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ രജിസ്ട്രേഷന് ഐജിയ്ക്കാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചിരിക്കുന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തിന്റെ പകര്‍പ്പ് സഹിതമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിനീഷിന്റെ മാത്രമല്ല
ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ മാത്രമല്ല കണ്ടുകെട്ടുന്നത്. മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അനൂപ് മുഹമ്മദ്, അനൂപിന്റെ മാതാവ് ആരിഫ ബീവി, ബിനീഷിന്റെ ഭാര്യ റെനീറ്റ ബിനീഷ് എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടു.
ഇത് കൂടാതെ ടോറെസ് റെമഡീല്, ബി കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ബി കാപിറ്റല്‍ ഫോറെക്സ് ട്രേഡിങ് എന്നീ സ്ഥാപനങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടണം എന്നാവശ്യപ്പെട്ടാണ് ഇഡിയുടെ കത്ത്.

ആറ് വര്‍ഷത്തെ സ്വത്തുക്കള്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. ആറ് വര്‍ഷം മുമ്പ് വരെ വാങ്ങിയ വസ്തുക്കള്‍ ആണ് ഇത്തരത്തില്‍ കണ്ടുകെട്ടാന്‍ സാധിക്കും. കഴിഞ്ഞ ഒക്ടോബര്‍ 29 ന് ആയിരുന്നു ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കോടിയേരി വീട്
തിരുവനന്തപുരത്ത് ബിനീഷ് താമസിച്ചിരുന്ന 'കോടിയേരി' എന്ന് പേരിട്ട വീടും കണ്ടുകെട്ടും എന്നാണ് വിവരം. 2014 നംവബര്‍ 11 ന് ആയിരുന്നു ഈ വീട് വാങ്ങിയത്. അറസ്റ്റ് ചെയ്ത തീയ്യതി നോക്കിയാല്‍ ആറ് വര്‍ഷത്തെ കാലപരിധിയ്ക്കുള്ളില്‍ ആണ് ഇതു വരിക.

അമ്പത് ലക്ഷത്തിന്റെ വീട്
ഒരു പ്രമുഖ വ്യവസായിയുടെ മകളുടെ ഉടമസ്ഥതയിലായിരുന്നു ഈ വീട്. പിന്നീട് ബിനീഷ് ഇവരില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്. രജിസ്ട്രേഷന് രേഖകള്‍ പ്രകാരം അമ്പത് ലക്ഷം രൂപയാണ് വീടിന് വില കാണിച്ചിരിക്കുന്നത് എന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്.

കോടിയേരി താമസിച്ചിരുന്ന വീട്
ഒരിടക്കാലത്ത് കോടിയേരി ബാലകൃഷ്ണനും ഭാര്യും വിനോദിനിയും ബിനീഷിനൊപ്പം ഈ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. ബിനീഷിനെതിരെ വിവാദം ചൂടുപിടിച്ചതോടെ താമസം എകെജി സെന്ററിനടുത്തുള്ള ഫ്ലാറ്റിലേക്ക് മാറ്റിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications