കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി; 50 ലക്ഷത്തിന് വാങ്ങിയ 'കോടിയേരി' വീട് ഉള്‍പ്പെടെ

Google Oneindia Malayalam News

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് അടുത്ത തിരിച്ചടി. ബിനീഷിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

'അമ്മ'യില്‍ രാഷ്ട്രീയ വിജയം ബിനീഷ് കോടിയേരിയ്ക്ക്! മോഹന്‍ലാല്‍ നിര്‍ണായകമായി... സംഭവിച്ചത്'അമ്മ'യില്‍ രാഷ്ട്രീയ വിജയം ബിനീഷ് കോടിയേരിയ്ക്ക്! മോഹന്‍ലാല്‍ നിര്‍ണായകമായി... സംഭവിച്ചത്

'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...

ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് താമസിച്ചിരുന്ന 'കോടിയേരി' എന്ന് പേരിട്ട വീട് ഉള്‍പ്പെടെ കണ്ടുകെട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിനീഷിനെ മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ കസ്റ്റഡിയില്‍ എടുത്ത്, വിട്ടയച്ചിരുന്നു. വിശദാംശങ്ങള്‍...

ആദ്യം മരവിപ്പിച്ചു

ആദ്യം മരവിപ്പിച്ചു

ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ മരവിപ്പിച്ചിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇത്. അതിനും ശേഷമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.

കത്തയച്ചു

കത്തയച്ചു

ഇപ്പോള്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ രജിസ്‌ട്രേഷന്‍ ഐജിയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചിരിക്കുന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തിന്റെ പകര്‍പ്പ് സഹിതമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിനീഷിന്റെ മാത്രമല്ല

ബിനീഷിന്റെ മാത്രമല്ല

ബിനീഷ് കോടിയേരിയുടെ സ്വത്തുവകകള്‍ മാത്രമല്ല കണ്ടുകെട്ടുന്നത്. മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ അനൂപ് മുഹമ്മദ്, അനൂപിന്റെ മാതാവ് ആരിഫ ബീവി, ബിനീഷിന്റെ ഭാര്യ റെനീറ്റ ബിനീഷ് എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടു.

ഇത് കൂടാതെ ടോറെസ് റെമഡീല്, ബി കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ബി കാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് എന്നീ സ്ഥാപനങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടണം എന്നാവശ്യപ്പെട്ടാണ് ഇഡിയുടെ കത്ത്.

ആറ് വര്‍ഷത്തെ സ്വത്തുക്കള്‍

ആറ് വര്‍ഷത്തെ സ്വത്തുക്കള്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. ആറ് വര്‍ഷം മുമ്പ് വരെ വാങ്ങിയ വസ്തുക്കള്‍ ആണ് ഇത്തരത്തില്‍ കണ്ടുകെട്ടാന്‍ സാധിക്കും. കഴിഞ്ഞ ഒക്ടോബര്‍ 29 ന് ആയിരുന്നു ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കോടിയേരി വീട്

കോടിയേരി വീട്

തിരുവനന്തപുരത്ത് ബിനീഷ് താമസിച്ചിരുന്ന 'കോടിയേരി' എന്ന് പേരിട്ട വീടും കണ്ടുകെട്ടും എന്നാണ് വിവരം. 2014 നംവബര്‍ 11 ന് ആയിരുന്നു ഈ വീട് വാങ്ങിയത്. അറസ്റ്റ് ചെയ്ത തീയ്യതി നോക്കിയാല്‍ ആറ് വര്‍ഷത്തെ കാലപരിധിയ്ക്കുള്ളില്‍ ആണ് ഇതു വരിക.

അമ്പത് ലക്ഷത്തിന്റെ വീട്

അമ്പത് ലക്ഷത്തിന്റെ വീട്

ഒരു പ്രമുഖ വ്യവസായിയുടെ മകളുടെ ഉടമസ്ഥതയിലായിരുന്നു ഈ വീട്. പിന്നീട് ബിനീഷ് ഇവരില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്. രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം അമ്പത് ലക്ഷം രൂപയാണ് വീടിന് വില കാണിച്ചിരിക്കുന്നത് എന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്.

കോടിയേരി താമസിച്ചിരുന്ന വീട്

കോടിയേരി താമസിച്ചിരുന്ന വീട്


ഒരിടക്കാലത്ത് കോടിയേരി ബാലകൃഷ്ണനും ഭാര്യും വിനോദിനിയും ബിനീഷിനൊപ്പം ഈ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്. ബിനീഷിനെതിരെ വിവാദം ചൂടുപിടിച്ചതോടെ താമസം എകെജി സെന്ററിനടുത്തുള്ള ഫ്‌ലാറ്റിലേക്ക് മാറ്റിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്.

Recommended Video

cmsvideo
ആരുടെയും വാക്കു കേള്‍ക്കാതെ മോഹന്‍ലാല്‍ തീരുമാനമെടുക്കാന്‍ പഠിച്ചു | Oneindia Malayalam

ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിട്ടില്ലെന്ന് എൻസിബി; കസ്റ്റഡിയിൽ വാങ്ങിയത് ചോദ്യം ചെയ്യാനെന്ന്ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിട്ടില്ലെന്ന് എൻസിബി; കസ്റ്റഡിയിൽ വാങ്ങിയത് ചോദ്യം ചെയ്യാനെന്ന്

കോടിയേരി സ്ഥാനമൊഴിഞ്ഞതിന്‌ പിന്നില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒറ്റപ്പെടുത്തലോ?വിജയരാഘവന്റെ മറുപടി കോടിയേരി സ്ഥാനമൊഴിഞ്ഞതിന്‌ പിന്നില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒറ്റപ്പെടുത്തലോ?വിജയരാഘവന്റെ മറുപടി

പ്രതിഫലം ലഭിച്ചത് 7 സിനിമകളില്‍ നിന്ന് മാത്രം; മറ്റുള്ളവയില്‍ നിന്ന് പ്രതിഫലം വാങ്ങിയില്ല: ബിനീഷ്പ്രതിഫലം ലഭിച്ചത് 7 സിനിമകളില്‍ നിന്ന് മാത്രം; മറ്റുള്ളവയില്‍ നിന്ന് പ്രതിഫലം വാങ്ങിയില്ല: ബിനീഷ്

English summary
Enforcement Directorate to attach Bineesh Kodiyeri's assets- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X