കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്‌ബിക്കതിരെ അന്വേഷണം ആരംഭിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്‌ബിക്കെതിരെ ‌ എന്‍ഫോഴ്‌സ്‌മെന്റ്‌ അന്വേഷണം. മസാല ബേണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഈ ഡി ആര്‍ബിഐക്ക്‌ കത്തയച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇഡിയുടെ നടപടി.

കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെങ്കിലും കിഫ്‌ബിക്കതിരായ അന്വേഷണം ഇഡി ആരംഭിച്ചാതായാണ്‌ വിവരം. രാജ്യത്ത്‌ അകത്തുനിന്നും പുറത്തു നിന്നും കിഫ്‌ബി എടുക്കുന്ന കടമെടുപ്പ്‌ ഭരണ ഘടനാ വിരുദ്ധമാണെന്നും, ഈ കടമെടുപ്പ്‌ സംസ്ഥാന സര്‍ക്കാരിന്‌ 3190 കോടിയുടെ ബാധ്യതയുണ്ടാക്കിയെന്നുമായിരുന്നു സിഎജി റിപ്പോര്‍ട്ട്‌ . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ കിഫ്‌ബിക്കെതിരെ അന്വേഷണം നടത്താന്‍ ഇ ഡി തീരുമാനിച്ചത്‌. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ്‌ മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐക്ക്‌ കത്തയച്ചത്‌.

kifbi

മസാലബോണ്ട്‌ പുറത്തിറക്കിയത്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതിയോട്‌ കൂടിയായിരുന്നുവെന്നാണ്‌ നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്‌. എന്നാല്‍ മസാലബോണ്ട പുറത്തിറക്കാന്‍ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ മാത്രമേ സര്‍ക്കാരിന്‌ ലഭിച്ചിരുന്നുള്ളുവെന്ന്‌ നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
മസാലബോണ്ടിന്‌ ആര്‍ബിഐയുടെ അനുമതിയുണ്ടായിരുന്നോ, വിദേശത്തു നിന്നും പണം സ്വീകരിച്ചത്‌ കേന്ദ്ര സര്‍ക്കരിന്റെയും ആര്‍ബിഐയുടേയും അനുമതിയോട്‌ കൂടിയാണോ തുടങ്ങിയ അന്വേഷണമാണ്‌ പ്രാഥമികമായി ഇഡി നടത്തുക.
പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ്‌ രജിസറ്റര്‍ ചെയ്യാമെന്നാണ്‌ ഇഡി ആലോചിക്കുന്നത്‌. നേരത്തെ സിഎജി റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്‌ പിന്നാലെ വലിയ വിവാദമാണ്‌ സംസ്ഥാനത്ത്‌ ഉണ്ടായത്‌. സിഎജി കരട്‌ റിപ്പോര്‍ട്ട്‌ നിയമസഭയില്‍ വെക്കാതെ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചിരുന്നു. കിഫ്‌ബിക്കെതിരായ സിഎജി പരാമര്‍ശത്തെ വിമര്‍ശിച്ച്‌
തോമസ്‌ ഐസക്കും രംഗത്തെത്തിയിരുന്നു. ആര്‍ ബിഐ അനുമതിയില്ലാതെയാണ്‌ സര്‍ക്കാര്‍ വിദേശ പണം സ്വീകരിച്ചതെന്ന്‌ പ്രതിപക്ഷ ആരോപണം നിലനില്‍ക്കെ കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ വലിയ തിരച്ചടിയായിരുന്നു.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്‌ബിക്കെതിരെ ഇഡി അന്വേഷണം കൂടി ആരംഭിച്ചിരിക്കുന്നത്‌ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുമെന്ന്‌ ഉറപ്പാണ്‌.

English summary
enforcement started enquiry against KIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X