Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ റാഗിങ്: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ചാലക്കുടി: ബാംഗ്ലൂരില്‍ ക്രൂരമായി റാഗിങ്ങിനിരയായി പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നോര്‍ത്ത് ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹീമിന്റെ മകന്‍ അഹബ് ഇബ്രാഹിമാണ് തിങ്കളാഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്.

ബാംഗ്ലൂര്‍ കോളേജ് ഓഫ് ആചാര്യ എന്‍ജിനിയറിങില്‍ രണ്ടാം വര്‍ഷ ആര്‍ക്കിടെക് വിദ്യാര്‍ത്ഥിയായ അഹബിനെ കണ്ണൂര്‍ സ്വദേശികളായ അഞ്ച് വിദ്യാര്‍ത്ഥികളാണ് ക്രൂരമായ റാഗിങിനിരയാക്കി കൊലപ്പെടുത്തിയത്. ജനുവരി 27നാണ് സംഭവം. ബാത്തറൂമില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ട സഹപാഠികളാണ് വിവരം അധികൃതരെ അറിയിച്ചത്. വീണു പരിക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്.

stop-ragging

എന്നാല്‍ വൈദ്യപരിശോധനയില്‍ തലയിലേറ്റ ആഴത്തിലുള്ള മുറിവ്, വീണതിനെ തുടര്‍ന്നുണ്ടായതല്ലെന്ന് ഡോക്ടര്‍മാര്‍ അറയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഗിങ് വിവരം പുറത്തറിഞ്ഞത്. ക്രൂരമായി റാഗ് ചെയ്തശേഷം ഹോക്കി സ്റ്റിക്കുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കണ്ണൂര്‍ സ്വദേശികളായ അഞ്ച് പ്രതികളും ഒളിവില്‍ പോയി.

ഗരുതരമായി പരുക്കേറ്റ അഹബിനെ ആദ്യം മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് സുരക്ഷാഭീഷണിയെ തുടര്‍ന്ന് കൊച്ചി സ്വകാര്യാശുപത്രിയിലുമെത്തിച്ച് ചികിത്സ നടത്തി. സംഭവത്തില്‍ പൃതൃസഹോദരന്‍ പരാതി നല്‍കി. പ്രതികള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നുമാണ് പൊലീസ് അറയിച്ചത്. അതിനിടയില്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഭീഷണിയുമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+