Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ വഴി കേരളത്തിലേക്ക് എല്‍എസ്ഡി... യുവ എഞ്ചിനിയര്‍ പിടിയില്‍, ഏറ്റവും വലിയ വേട്ട

കോഴിക്കോട്ടാണ് സംഭവം നടന്നത്

കോഴിക്കോട്: യുവ മെക്കാനിക്കല്‍ എഞ്ചിനിയറെ മയക്കുമരുന്നു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാളില്‍ നിന്നും കൊണ്ടുവന്ന 16.30 ലക്ഷം രൂപയുടെ എല്‍എസ്ഡി മയക്കുമരുന്നുമായാണ് യുവാവ് പിടിയിലായത്. കല്ലായി കുണ്ടുങ്ങല്‍ മനക്കാന്റകം ഷനൂബാണ് (23) പോലീസിന്റെ വലയിലായത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തു വച്ച് കസബ സിഐ പ്രമോദിന്റെ
നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പഞ്ചസാരത്തരികളുടെ രൂപത്തിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 163 ഗ്രാം എല്‍എസ്ഡിയാണ് ഷനൂബില്‍ നിന്നും പോലീസ് കണ്ടെടുത്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് നേപ്പാളില്‍ നിന്നും കൊണ്ടുവന്നതാണെന്നു ഇയാള്‍ വെളിപ്പെടുത്തിയത്.

ഏറ്റവും വലിയ എല്‍എസ്ഡി വേട്ട

ഏറ്റവും വലിയ എല്‍എസ്ഡി വേട്ട

സംസ്ഥാനത്ത് ഇത്രയും വലിയ തോതില്‍ എസ്എസ്ഡി പിടികൂടുന്നത് ഇതാദ്യമായിട്ടാണെന്ന് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ് വ്യക്തമാക്കി. നേപ്പാളിലെ ഒരു ഏജന്റാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ച് ഷനൂബിനു നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി.
കോഴിക്കോട്ട് വച്ച് ഷനൂബ് ഇതു മറ്റു പലര്‍ക്കും കൈമാറുകയാണ് ചെയ്തിരുന്നത്. ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ് ഉപഭോക്താക്കളെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും

പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും

ഷനൂബുമായി ബന്ധമുള്ള കണ്ണികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു കഴിഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷണവും തുടങ്ങി. വന്‍ ശൃംഖല തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് വിവരം. വിശദ അന്വേഷണത്തിനായി നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായും മെറിന്‍ ജോസഫ് അറിയിച്ചു.
സംഭവത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ കേസ് കൈമാറുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഷനൂബിന്റെ വെളിപ്പെടുത്തല്‍

ഷനൂബിന്റെ വെളിപ്പെടുത്തല്‍

വളരെ മുമ്പ് തന്നെ താന്‍ വാങ്ങിയതാണ് ഈ മയക്കുമരുന്നെന്ന് ഷനൂബ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പുതുവല്‍സര ആഘോഷത്തിനു വേണ്ടി നേപ്പാളില്‍ നിന്നും എത്തിച്ചതായിരുന്നു ഇത്. അമിതമായ ലഹരി ഉപയോഗം മൂലം വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നു താന്‍ ഇതു വില്‍ക്കാനാവാതെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.
ഈറോഡ് എഞ്ചിനിയറിങ് കോളേജില്‍ പഠിക്കിന്ന കാലത്താണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും പിന്നീട് ഇതു വില്‍ക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും ഷനൂബ് പറഞ്ഞു.
കേരളത്തിലെ പലയിടങ്ങളിലും ബംഗളൂരുവിലുമെല്ലാം ലഹരി പാര്‍ട്ടികള്‍ക്കു എല്‍എസ്ഡി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനുവേണ്ടി കോഴിക്കോട്ട് നിന്നു നിരവധി വിദ്യാര്‍ഥികള്‍ ബെംഗളൂരുവിലേക്കു പോവുന്നതായും തെളിഞ്ഞിട്ടുണ്ട്.

കൊറിയര്‍ വഴിയും എല്‍എസ്ഡി

കൊറിയര്‍ വഴിയും എല്‍എസ്ഡി

കൊറിയര്‍ വഴിയും സംസ്ഥാനത്തേക്ക് എല്‍എസ്ഡി വരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് ഇത്തരത്തില്‍ എല്‍എസ്ഡി കോഴിക്കോട്ടെത്തുന്നത്. സ്റ്റാമ്പ് രൂപത്തിലാണ് ഇവ പ്രധാനമായും വരുന്നത്. എന്നാല്‍ ഇവയ്ക്കു മണമില്ലാത്തതിനാല്‍ തിരിച്ചറിയുക ദുഷ്‌കരമാണ്.
നേരത്തേ വടകര എന്‍ഡിപിഎസ് കോടതിയില്‍ രണ്ട് എല്‍എസ്ഡി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവ രണ്ടും എല്‍എസ്ഡി സ്റ്റാമ്പുകളുമായിരുന്നു.

എല്‍എസ്ഡി ഗ്രാമിന് 10,000 രൂപ, ലഹരിയില്‍ മുന്നില്‍

എല്‍എസ്ഡി ഗ്രാമിന് 10,000 രൂപ, ലഹരിയില്‍ മുന്നില്‍

ക്രിസ്റ്റല്‍ രൂപത്തിലും നാവിന് അടിയില്‍ വയ്ക്കുന്ന സ്റ്റാമ്പ് രൂപത്തിലുമാണ് എല്‍എസ്ഡി ലഭിക്കുന്നത്. ലിസെര്‍ജിക് ആസിഡ് ഡൈതൈലോമെയ്ഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എല്‍എസ്ഡി.
ഒരു ഗ്രാമിന് 10,000 രൂപ വരെയാണ് എല്‍എസ്ഡിയുടെ വില. ഗോവയില്‍ ഇവ സുലഭമായി കിട്ടാറുണ്ട്. എട്ടു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ലഹരി പാര്‍ട്ടികളില്‍ ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് എല്‍എസ്ഡിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+