കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ അവതാരകയുടെ തട്ടിപ്പ്... പരാതിക്കാര്‍ 297, വെട്ടിച്ചത് 20 കോടി!

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: എന്‍ജിനീയറിംഗ് പ്രവേശന തട്ടിപ്പില്‍ അന്വേഷണം തുടരുമ്പോള്‍ പോലീസിന് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ലഭിയ്ക്കുന്നത്. 10 കോടി രൂപയുടെ തട്ടിപ്പ് എന്ന് കരുതിയ കേസ് അതിലും എത്രയോ മുകളിലാണെന്ന് വ്യക്തമായി വരുന്നു.

ചാനല്‍ അവതാരകയായ രാരിയും ഭര്‍ത്താവ് ജയേഷും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയിരുന്നത്. ആദിത്യ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന പേരില്‍ ഇവര്‍ നടത്തിയിരുന്ന സഥാപനത്തില്‍ ജയേഷിന്റെ സഹോദരി ജിഷയും, ഭര്‍ത്താവ് നന്ദകുമാര്‍ നായരും പങ്കാളികളായിരുന്നു.

കേസിലെ മൂന്നാം പ്രതി ജിഷയാണ്. നന്ദകുമാര്‍ നാലാം പ്രതിയും. ഇതില്‍ നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ജിഷ ഒളിവിലാണ്.

പരാതിക്കാര്‍

പരാതിക്കാര്‍

കുറച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായിരുന്നു ആദ്യം രാരിയ്ക്കും ജയേഷിനും എതിരെ പരാതി നല്‍കിയത്. സംഭവം വാര്‍ത്ത ആയപ്പോള്‍ നിരവധി പേര്‍ രംഗത്തെത്തി.

297 പരാതികള്‍

297 പരാതികള്‍

ഹൈദരാബാദിലെ അഡിസുമല്ല എന്‍ജിനീയറിംഗ് കോളേജിലാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം വാങ്ങി നല്‍കിയിരുന്നത്. അവിടെ തെളിവെടുപ്പിനെത്തിയ പോലീസ് സംഘത്തിന് 47 വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ 50 പരാതികള്‍ വേറേയും കിട്ടി. മൊത്തം 297 പരാതികള്‍.

തട്ടിയത് എത്ര

തട്ടിയത് എത്ര

പത്ത് കോടി രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ പരാതികള്‍ കൂടുമ്പോള്‍ ആ നിഗമനം തെറ്റാണെന്ന് തെളിയുന്നു.

20 കോടിയെങ്കിലും

20 കോടിയെങ്കിലും

ഇരുപത് കോടി രൂപയെങ്കിലും ഈ വിദ്യാര്‍ത്ഥികളില്‍ നിന്ന് ജയേഷും രാരിയും അവരുടെ സംഘവും ചേര്‍ന്ന് തട്ടിയെടുത്തിട്ടുണ്ടാകും എന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്.

ബന്ധുക്കള്‍

ബന്ധുക്കള്‍

ജയേഷിന്റെ സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും തട്ടിപ്പില്‍ പങ്കാളികളാണ്. രണ്ട് പേരും ആദിത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഡയറക്ടര്‍മാരായിരുന്നു.

ഒരാള്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍

ഒരാള്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍

ജയേഷിന്റെ സഹോദരി ജിഷയാണ് കേസിലെ മൂന്നാം പ്രതി. ഇവരിപ്പോള്‍ ഒളിവിലാണ്. ജിഷയുടെ ഭര്‍ത്താവ് നന്ദകുമാര്‍ നായര്‍ ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്

ശമ്പളം

ശമ്പളം

ജിഷയ്ക്കും ന്ദകുമാര്‍ നായര്‍ക്കും പ്രതിമാസം ഒരു ലക്ഷം രൂപ വച്ചായിരുന്നുവത്രെ ശമ്പളം നല്‍കിയിരുന്നത്.

 രാരിയ്ക്ക് മാത്രം ജാമ്യം

രാരിയ്ക്ക് മാത്രം ജാമ്യം

കേസില്‍ ജയേഷിന്റെ ഭാര്യയും ചാനല്‍ അവതാരകയും ആയ രാരിയ്ക്ക മാത്രമാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. രാരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയോട് ആവശ്യപ്പെടും.

English summary
Engineering Admission Fraud: police got 297 complaints. Police arrested brother in law of Jayesh and still searching for the third accused Jisha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X