കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബരക്കാറില്‍ കറങ്ങി കഞ്ചാവ് വില്‍പ്പന; എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ പിടിയില്‍...

  • By Vishnu
Google Oneindia Malayalam News

കൊട്ടാരക്കര: കറങ്ങി നടക്കാന്‍ അഡംബരകാര്‍, കച്ചവടം കഞ്ചാവും. ആഡംബരക്കാറില്‍ കറങ്ങി നടന്ന് കോളേജുകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് കഞ്ചാവ് കഞ്ചാവ് കച്ചവടം നടത്തിയ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍. കൊട്ടാരക്കര വാക്കനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്ത് വച്ചാണ് ഇവര്‍ പിടിയിലായത്.

എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികള്‍ പിടിയിലാകുന്നത്. മുഹമ്മദ് ഇര്‍ഫാന്‍, മിഥുന്‍, മിറാസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് കാല്‍ കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

Drugs

കൊട്ടാരക്കര പുനലൂര്‍ നഗരങ്ങളില്‍ പ്രഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യം വച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു. എംബിബിഎസ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണിവര്‍.

Read Also: ഇക്കിളിപ്പെടുത്തലും കൈക്കൂലിയില്‍പെടും; ലൈംഗീക താല്‍പ്പര്യത്തോടെ സേവനം ആവശ്യപ്പെടുന്നതും കൈക്കൂലി!

നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ വലയിലാക്കിയതായാണ് വിവരം. കോളേജുകളുടെ സമീപത്ത് വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പ്പനയും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നതായാണ് വിവരം. മുഹമ്മദ് ഇര്‍ഫാന്റേതാണ് കാര്‍. എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന ഇര്‍ഫാന് വീട്ടുകാരാണ് കാര്‍ വാങ്ങിക്കൊടുത്ത്.

വാഹനമോടിക്കാനുള്ള ലൈസന്‍സ് പോലുമില്ലാതെയാണ് സംഘം കറങ്ങി നടന്നിരുന്നത്. പ്രതികളെല്ലാവരും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് വിദ്യാര്‍ത്ഥികലെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

Read Also: അസിസ്റ്റന്റ് കമ്മീഷ്ണര്‍ പട്ടാപ്പകല്‍ 'അവതാരക'യെ കയറിപ്പിടിച്ചു; സംഭവം കൊല്ലത്ത് !!!

എക്‌സൈസ് പിടികൂടി കാറില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളില്‍ ദിവസേന ലക്ഷങ്ങളുടെ കഞ്ചാവ് കച്ചവടം നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം. ഇവരെ പിടികൂടുന്നതിന് എക്‌സൈസ് പ്രത്യേക ഷാഡോ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
The Excise arrested an engineering student and two others with 250 grams of ganja at Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X