Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചനയെ കണ്ട് ദിലീപ് ഹീറോ ആയില്ലേ... 'മൊയ്തീന്റെ' അണിയറക്കാര്‍ക്കും ചിലത് പറയാനുണ്ട്

തിരുവനന്തപുരം: ബിപി മൊയ്തീന്‍ സേവാ മന്ദിര്‍ പുനരുദ്ധരിയ്ക്കാന്‍ ആരെങ്കിലും രംഗത്ത് വരുമോ എന്ന് കാത്തിരിയ്ക്കുകയായിരുന്നു ജനപ്രിയതാരം ദിലീപ്. എന്നാല്‍ ആരും വരുന്നത് കണ്ടില്ല. ഇതേ തുടര്‍ന്ന് ദിലീപ് തന്നെ നേരിട്ട് കാഞ്ചനമാലയെ സന്ദര്‍ശിച്ച്, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

കാഞ്ചമാലയുടേയും മൊയ്തീന്റേയും പ്രണയം സിനിമയാക്കിയവര്‍ പക്ഷേ എന്തുകൊണ്ട് ഇതൊന്നും ചെയ്തില്ല? സിനിമ തീയേറ്ററുകളില്‍ പണം വാരിക്കൊണ്ടിരിയ്ക്കുകയല്ലേ. എന്നിട്ടും അവര്‍ മിണ്ടാത്തതെന്തേ...?

സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ അണിയറക്കാരും കാഞ്ചനമാലയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ദിലീപിനെ ആഘോഷിയ്ക്കുമ്പോള്‍ തന്നെ സംവിധായകനായ ആര്‍എസ് വിമലിനേയും നാം കാണാതെ പോകരുത്. ദിലീപിന് വിമല്‍ എഴുതിയ തുറന്ന കത്ത്...

വിമലിന്റെ ആഗ്രഹം

വിമലിന്റെ ആഗ്രഹം

ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്മാരകം മൊയ്തീന്റെ പേരില്‍ ആകണം എന്നായിരുന്നത്രെ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ആര്‍എസ് വിമലിന്റേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും ആഗ്രഹം.

 തുറന്ന കത്ത്

തുറന്ന കത്ത്

ദിലീപ് കാഞ്ചന മാലയെ സന്ദര്‍ശിച്ച് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയതിന് ശേഷമാണ് ആര്‍എസ് വിമല്‍ ദിലീപിനായി ഒരു തുറന്ന കത്ത് എഴുതിയത്.

ബഹുമാന്യനായ ദിലീപ്...

ബഹുമാന്യനായ ദിലീപ്...

ബഹുമാന്യനായ ദിലീപ്, താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. എന്തുകൊണ്ടാണ് മൊയ്തീന്‍ സേവാ മന്ദിറിന് വേണ്ടി തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതെന്ന് ആര്‍എസ് വിമല്‍ കത്തില്‍ വ്യക്തമാക്കുന്നു.

ശ്രമം തുടങ്ങി

ശ്രമം തുടങ്ങി

മൊയ്തീന്റെ പേരില്‍ മുക്കത്ത് ഒരു മികച്ച സ്മാരകത്തിനായി ശ്രമങ്ങള്‍ തുടങ്ങിയതായിരുന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിന് സന്നദ്ധരും ആയിരുന്നു. അപ്പോഴാണ് ആ പ്രശ്‌നം ഉണ്ടായത്.

കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ചു

കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ചു

സിനിമ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ചില സൂത്രശാലികള്‍ ചേര്‍ന്ന് കാഞ്ചനാമ്മയെ തെറ്റിദ്ധരിപ്പിച്ചത്. ആ തെറ്റിദ്ധാരണ ഒടുവില്‍ എത്തിയത് കോടതിയിലാണ്.

കോടതിയലക്ഷ്യം

കോടതിയലക്ഷ്യം

ആ കേസ് ഇപ്പോഴും കോഴിക്കോട് കോടതിയില്‍ നടക്കുകയാണ്. കോടതിയലക്ഷ്യമാകും എന്നതിനാല്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സേവാമന്ദിറിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ആര്‍എസ് വിമല്‍ പറയുന്നത്.

ഞങ്ങളെ മനസ്സിലാക്കിയ ദിലീപ്

ഞങ്ങളെ മനസ്സിലാക്കിയ ദിലീപ്

തങ്ങളുടെ അവസ്ഥ മനസ്സിലാക്കി മുന്നോട്ട് വന്ന ദിലീപിന് അഭിനന്ദനങ്ങള്‍ എന്നാണ് കത്തിന്റെ അവസാനം പറയുന്നത്. ഇനിയും ആയിരക്കണക്കിന് പേര്‍ മുന്നോട്ട് വരിക എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിയ്ക്കുന്നത്.

സിനിമയുടെ പരിമിതി

സിനിമയുടെ പരിമിതി

മൊയ്തീന്റേയും കാഞ്ചന മാലയും ജീവിതം സിനിമയാക്കുമ്പോള്‍ അതിന് ഏറെ പരമിതികള്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രണയം മാത്രം സിനിമയ്ക്കായി പരിഗണിച്ചത്.

മൊയ്തീന്‍ എന്ന ഹീറോ

മൊയ്തീന്‍ എന്ന ഹീറോ

ബിപി മൊയ്തീന്‍ എന്ന ഹീറോയെ കുറിച്ച് മാത്രം ഒരു സിനിമ ചെയ്യാനുണ്ട്. പക്ഷേ മൊയ്തീന്‍ എന്ന ജനനായകനെ വരച്ചുകാണിയ്ക്കുന്നതില്‍ സിനിമ പരാജയപ്പെട്ടു എന്നാണ് പലരുടേയും ആക്ഷേപം.

സിനിമ കാണാത്ത കാഞ്ചന

സിനിമ കാണാത്ത കാഞ്ചന

തങ്ങളുടെ ജീവിതം അഭ്രപാളിയിലെത്തിയിട്ടും അത് കാണാന്‍ ഇതുവരെ കാഞ്ചനമാല തയ്യാറായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+