കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് ഉണ്ടത് വിഷ സദ്യ

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ഓണക്കാലത്ത് മലയാളി വെട്ടി വിഴുങ്ങിയത് വിഷവീര്യം കൂടിയ കീടനാശിനികള്‍ കലര്‍ന്ന സദ്യ. ഓണക്കാലത്ത് വിപണിയില്‍ ഉണ്ടായിരുന്ന പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്. കോന്നിയിലെ ഭക്ഷ്യ ഗവേഷണ കേന്ദ്രത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്.

കോഴിക്കോട് നിന്നുള്ള കാരറ്റിലാണ് ഏറ്റവും അധികം കീടനാശിനി കണ്ടെത്തിയത്. ഉപയോഗ യോഗ്യമല്ലാത്ത വിധം കീടനാശിനി കലര്‍ന്നവയായിരുന്നു ഇവ എന്നാണ് റിപ്പോര്‍ട്ട്. ഓണക്കാലത്ത് സപ്ലൈക്കോ വഴിയും പൊതുവിപണി വഴിയും വിറ്റഴിക്കപ്പെട്ട പച്ചക്കറിളുടെ സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. 20 വിഭാഗങ്ങളില്‍ നിന്നായി 43 തരം പച്ചക്കറി സാമ്പിളുകള്‍ ഉണ്ടായിരുന്നു.

Sadhya

ഇവയില്‍ 15 എണ്ണത്തില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തില്‍ അനുവദനീയമായ അളവിലാണത്രെ കീടനാശികള്‍ ഉള്ളത്. (വിഷം കഴിക്കുന്നതിനും നമ്മള്‍ അളവുകള്‍ തീരുനമാനിച്ചിട്ടുണ്ട്). കാരറ്റില്‍ മാത്രമാണ് അളവുകോല്‍ ലംഘിച്ചിട്ടുള്ളത്.

സമാനമായ മറ്റൊരു പരിശോധന ഫലം കൂടി പുറത്തുവന്നിട്ടുണ്ട്. 2013 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് വിപണിയില്‍ ഉണ്ടായിരുന്ന പച്ചക്കറികളാണ് ഇവിടെ പരിശോധിക്കപ്പെട്ടത്. കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ചീര, പുതിന, കറിവേപ്പില തുടങ്ങിയവയില്‍ അപകടകരമാം വിധത്തിലാണത്രെ കീടനാശിനികളുടെ അളവ്. നിത്യോപയോഗ സാധനമായ കറിവേപ്പില പോലും വിഷമയമാണ്. കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ മാത്രമാണ് കീടനാശി അധികം കണ്ടെത്താതിരുന്നതെന്നും പരിശോധന ഫലം വ്യക്തമാക്കുന്നു..

English summary
Vegetables sold in the onam season were heavily condaminated with pesticides.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X