കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് നഗരസഭയുടെ പ്രവൃത്തികള്‍ സംബന്ധിച്ച പരാതി അന്വേഷിക്കും -മന്ത്രി

Google Oneindia Malayalam News

കാസര്‍കോട് : ജില്ലാ ആസൂത്രണ സമിതിയുടെയോ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമോ അനുമതി വാങ്ങാതെ 50,000 രൂപയുടെ മുകളിലുള്ള പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കാനുള്ള കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ തീരുമാനം അന്വേഷിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീല്‍ അറിയിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ. നല്‍കിയ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ktjaleel

2011 മുതല്‍ 2018 വരെയായി 44 പ്രവൃത്തികള്‍ നടന്നു. ഈ പ്രവൃത്തികളെല്ലാം ടെന്‍ഡര്‍ നടപടികളിലുടെയാണ് നടന്നതെങ്കിലും അംഗീകാരം വാങ്ങിയിരുന്നില്ല. 2010-11 മുതല്‍ 2015-16 വരെ നടത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള പ്രോജക്ടുകളുടെ വാല്യുവേഷന്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വരുമാനം വര്‍ധിച്ച സാഹചര്യത്തില്‍, ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെ വര്‍ഷങ്ങളായി നടത്തിയ പ്രവൃത്തികള്‍ക്കെല്ലാം തനത് ഫണ്ടില്‍നിന്ന് തുക വകയിരുത്താനാണ് കൗണ്‍സില്‍ തീരുമാനിച്ചതെന്നും ഇത് ക്രമവിരുദ്ധമാണെന്ന് പി.എ. ടു സെക്രട്ടറി അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും കെ. കുഞ്ഞിരാമന്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് തടയണയല്ല പരിഹാരം എംഎ റഹ്മാന്‍കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് തടയണയല്ല പരിഹാരം എംഎ റഹ്മാന്‍

രോഗിയെ സ്ട്രെച്ചറിൽ നിന്നും വലിച്ചിട്ട സംഭവം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്...രോഗിയെ സ്ട്രെച്ചറിൽ നിന്നും വലിച്ചിട്ട സംഭവം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്...

English summary
enquiry should done on kasarkode municipality says kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X