കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാണിജ്യ കെട്ടിടങ്ങളില്‍ മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കും: ജില്ലാ കലക്റ്റര്‍

Google Oneindia Malayalam News

കോഴിക്കോട്: മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് എങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പെര്‍മിറ്റ് കിട്ടുന്നുവെന്നും വാണിജ്യ അനുമതിയുള്ള കെട്ടിടങ്ങള്‍ എങ്ങനെ താമസസ്ഥലങ്ങളായി മാറുന്നുവെന്നും അന്വേഷിക്കുമെന്ന് ജില്ലാ കലക്റ്റര്‍ യു.വി ജോസ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കെതിരെ ഇനിയുള്ള നടപടികള്‍ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും കലക്റ്റര്‍ പറഞ്ഞു. മറുനാടന്‍ തൊഴിലാളികളില്‍ മന്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കായക്കൊടി, കുറ്റ്യാടി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്റ്റര്‍.

ത്രിപുരയും നാഗാലാൻഡും കൂടി.. 7 സഹോദരിമാരിൽ അഞ്ചും ബിജെപിക്കോട്ട... നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ!
താമസസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ കര്‍ശനമായും പൂട്ടിക്കുമെന്ന് കലക്റ്റര്‍ പറഞ്ഞു. അതേസമയം, പെട്ടെന്ന് എല്ലാവരെയും പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ അതൊരു സാമൂഹിക പ്രശ്‌നമായി മാറും. അതിനാല്‍ നാട്ടുകാര്‍ കൂടി സഹകരിച്ച് എല്ലാവരെയും നല്ല താമസസ്ഥലങ്ങളിലേക്കു മാറ്റിയ ശേഷം കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. ഇങ്ങനെ നടപടി എടുക്കുമ്പോള്‍ പലരും കോടതിയില്‍ പോയി സ്‌റ്റേ ഓര്‍ഡര്‍ വാങ്ങിക്കുകയാണ്.

 collector

ഈ സാഹചര്യം നേരിടാന്‍ ഇനി നടപടികള്‍ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റും. ഇതോടെ ഒഴികഴിവുകള്‍ ഇല്ലാതാകും. കായക്കൊടി പഞ്ചായത്തില്‍ ഇതിനകം പരിശോധിച്ച 31 കെട്ടിടങ്ങളില്‍ 26 എണ്ണവും പരിതാപകരമായ സ്ഥിതിയിലാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കലക്റ്റര്‍ അറിയിച്ചു. ഇവയില്‍ അടച്ചുപൂട്ടേണ്ടവയ്ക്ക് വൈകാതെ നോട്ടിസ് നല്‍കും.

കുറ്റ്യാടി പഞ്ചായത്തിലെ കുറ്റ്യാടി ചെറുപുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്ന കെട്ടിടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകള്‍ തുടങ്ങിയവയും കലക്റ്റര്‍ സന്ദര്‍ശിച്ചു. ഇവയുടെ ആവശ്യമായ ദൃശ്യങ്ങളും കലക്റ്റര്‍ ശേഖരിച്ചു. ഗ്രാമപഞ്ചായത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമുള്ളത്ര ആരോഗ്യ പരിശോധനകള്‍ പോലും നടത്താത്ത കാര്യം സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കലക്റ്ററുടെ ശ്രദ്ധയില്‍കൊണ്ടുവന്നു.

കായക്കൊടി പഞ്ചായത്തില്‍ ഇതിനകം 46 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ. വി. ജയശ്രീ പറഞ്ഞു. ഇവരില്‍ അഞ്ചു പേര്‍ രോഗം സ്ഥിരീകരിച്ച ഉടനെ നാട്ടിലേക്കു പോയി. മറ്റുള്ളവര്‍ക്ക് ഇവിടെത്തന്നെ ചികിത്സ നല്‍കി. ഇവരുടെ അണുബാധ ചികിത്സിച്ചു മാറ്റാവുന്നതാണ്. ഇവര്‍ സ്വന്തം നാട്ടില്‍നിന്ന് അണുബാധയുമായി നാട്ടില്‍ എത്തിയവരാണ്. നാട്ടില്‍ മന്ത് കൊതുകിന്റെ ലാര്‍വയെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടാനില്ല. നാട്ടുകാരില്‍ നടത്തിയ പരിശോധനയില്‍ മന്ത് രോഗം കണ്ടെത്തിയിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ബിജോയ്, കായക്കൊടി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.കെ വിനോദ്, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി, ജനകീയ കൂട്ടായ്മ ഭാരവാഹികളായ എന്‍.എ അബ്ദുറഹ്മാന്‍, ജിജി തളീക്കര, തയ്യുള്ളതില്‍ നാസര്‍, സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കക്കാണ്ടിയില്‍ നാസര്‍, എന്‍.പി ശക്കീര്‍, ജസീല്‍ കുറ്റ്യാടി, ഒ.കെ കരീം, കെ.എം സിറാജ് തുടങ്ങിയവര്‍ കലക്റ്ററുടെ സംഘത്തെ അനുഗമിച്ചു.

വടകരയിലെ യുവാവിന്റെ തിരോധാനം; അന്വേഷണം ഊർജ്ജിതമാക്കണംവടകരയിലെ യുവാവിന്റെ തിരോധാനം; അന്വേഷണം ഊർജ്ജിതമാക്കണം

സിപിഐ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചോര്‍ത്തുന്നവര്‍ മലര്‍ന്ന് കിടന്നു തുപ്പുന്നവരെന്ന് കാനംസിപിഐ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചോര്‍ത്തുന്നവര്‍ മലര്‍ന്ന് കിടന്നു തുപ്പുന്നവരെന്ന് കാനം

English summary
enquiry should done on non state workers staying in shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X