കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിലും 'വിഐപി' പരിഗണന: കൊവിഡ് ആശുപത്രികളില്‍ 3 വിഐപി മുറികള്‍ തയ്യാറാക്കാന‍് ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് രോഗികളിലെ 'വിഐപികള്‍ക്ക്' പ്രത്യേക മുറികളൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാന്‍ ആരോഗ്യവകുപ്പാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയത്. ഉത്തരവിന്‍റെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഒരോ കൊവിഡ് ആശുപത്രികളിലും മൂന്ന് വീതം മുറികള്‍ തയ്യാറാക്കി വെക്കാനാണ് ഡോ. സരിത ( ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്) പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

നിലവില്‍ വിഐപി സൗകര്യമുള്ള മെഡിക്കല്‍ കോളേജുകളില്‍ മുറികല്‍ പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ രോഗ ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ നത്നെ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിനിടയിലാണ് കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കണമെന്ന ഉത്തരവ് പുറത്ത് വരുന്നത്.

 coronavirus1

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ 29 കൊവിഡ് ആശുപത്രികളിലും വിഐപി മുറികള്‍ ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിഐപി മുറികള്‍ ഒരുക്കാനുള്ള ഉത്തരവിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്ന് വന്നിട്ടുണ്ട്. കൊവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും ഉള്‍പ്പടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പല വിഭാഗങ്ങളിലും പ്രവര്‍ത്തനം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തുവന്നത്.

കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യകര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

English summary
ensure 3 room for vip in covid hospitals:says health services department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X