കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കല്‍: കേരളാ പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2020ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന് ലഭിച്ചു. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

kerala

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ സൈബര്‍ഡോമിനു കീഴിലുള്ള കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്ററിനാണ് സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് ലഭിച്ചത്. സൈബര്‍ലോകത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനും തടയുന്നതിനുമായി ആരംഭിച്ച സംവിധാനമാണിത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനും അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനും ഈ കേന്ദ്രം നടപടി സ്വീകരിച്ചു വരുന്നു.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

അടിയന്തരഘട്ടങ്ങളില്‍ എത്രയും വേഗം സഹായം ലഭ്യമാക്കുന്നതിന് രൂപം നല്‍കിയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിനാണ് 2020 ലെ ഫിക്കിയുടെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചത്. ഏത് അടിയന്തര ഘട്ടത്തിലും സംസ്ഥാനത്ത് എവിടെ നിന്നും 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം.

ഫിക്കി ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. പദ്ധതികളുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമും മറ്റ് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു

English summary
Ensuring the safety of children: Kerala Police receives FICCI Smart Policing Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X