കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലുകള്‍ പഴയ ജയിലല്ല; ബാന്റും നാടകവുമൊക്കെയായി ബഹുകേമം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയില്‍ ക്ഷേമദിനാഘോഷം കേളി 2017ന് തുടക്കമായി. ജയില്‍ അന്തേവാസികളുടെ മാനസിക, സാംസ്‌കാരിക ഉന്നമനം ലക്ഷ്യം വച്ച കൊണ്ട് സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കുറ്റം ചെയ്യാത്തവരായി ആരുമില്ലെന്നും ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സമൂഹത്തിന് മാതൃകയാകാവുന്ന പുതിയ മനുഷ്യനായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ ലഭിക്കുന്ന സമയം പുസ്തകങ്ങളെ കൂടുതല്‍ അറിയാന്‍ ശ്രമിക്കണം. വായനലിയൂടെ മനസില്‍ പുതിയ ലക്ഷ്യങ്ങളും വെളിച്ചവും ഉണ്ടാക്കാന്‍ കഴിയണം. ലോക പ്രശ്‌സ്തരായ എഴുത്തുകാര്‍ പോലും ജയില്‍ വാസമനുഭവിച്ചവരാണ്. അവരുടെ ജയില്‍ ദിനങ്ങളാണ് മികച്ച കൃതികള്‍ എഴുതാന്‍ അവര്‍ക്ക് പ്രചോദനമായത്. ജയില്‍ വാസം കൊണ്ട് ഒന്നും നഷ്ടപ്പെട്ടെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

prison

ഉത്തരമേഖല ഡിഐജി സാം തങ്കയ്യന്‍ അധ്യക്ഷത വഹിച്ചു. കെ. അനില്‍ കുമാര്‍, കെ.വി. ബൈജു, കെ. ഹസന്‍, വി.വി. പ്രജിത്ത്, കെ. ചിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കണുണ്ടായാല്‍ പോരാ നാടകവും ജയില്‍ മ്യൂസിക് ബാന്റ് അവതരിപ്പിച്ച് ഗാനമേളയും അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൈബര്‍ ലോകത്തെ തിരിച്ചറിവുകള്‍, തടവുകാരുടെ പുനരധിവാസം എന്നീ ബോധവല്‍ക്കരണ ക്‌ളാസ്, വ്യക്തിത്വ വികസന ശില്‍പശാല, നിയമ അവബോധ ക്‌ളാസ്, മെഡിക്കല്‍ ക്യാമ്പ്, മാജിക് ഷോ എന്നിവ നടക്കും. 20 മുതല്‍ 25 വരെ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ചലച്ചിത്രോല്‍സവവും ആഘോഷത്തിന്റെ ഭാഗമായി നടക്കും. 28ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ബ്രിട്ടീഷുകാരിക്ക് മസാജ് മോഹം.. അറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരന്‍, അയാള്‍ക്ക് പോലീസിന്റെ 'മസാജ്'ബ്രിട്ടീഷുകാരിക്ക് മസാജ് മോഹം.. അറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരന്‍, അയാള്‍ക്ക് പോലീസിന്റെ 'മസാജ്'

English summary
Entertainments in Jail; kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X