Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെവക 500... മാണിക്കെതിരെ ഫേസ്ബുക്ക് ഹാഷ് ടാഗ് തരംഗം

തിരുവനന്തപുരം: കെഎം മാണിക്ക് ഇത് കഷ്ടകാലത്തിന്റെ സമയമാണെന്ന് തോന്നുന്നു. ആഷിക് അബു തുറന്ന് വിട്ട എന്റെവക 500 എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോഴ ആരോപണം നേരിടുകയാണ് കെഎം മാണി. ഇതിനിടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. സംസ്ഥാനമാണെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാണി ആവര്‍ത്തിച്ച് പറയുന്നു...

Entevaka

'അഷ്ടിക്ക് വകയില്ലാത്ത നമ്മുടെ സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ചുകൊടുക്കണം. എന്റെ വക അഞ്ഞൂറ്' എന്നായിരുന്നു ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ദിവസം പിന്നിടുമ്പോഴേക്കും ഈ പോസ്റ്റിന്റെ ലൈക്കുകള്‍ പതിമൂവായിരം കവിഞ്ഞു. ആയിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

ആഷികിന്റെ പോസ്റ്റ് ഹിറ്റ് ആയതോടെ എന്റെവക 500 എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും തുടങ്ങി. ഇതുവഴി മാണിക്കെതിരെയുള്ള പരിഹാസ ശരങ്ങള്‍ എയ്തുകൊണ്ടേയിരിക്കുകയാണ്.

സംഭവം ഹിറ്റ് ആയതോടെ മുഖ്യധാര മാധ്യമങ്ങളിലെ കാര്‍ട്ടൂണ്‍ കോളങ്ങളിലും എന്റെവക 500 വിഷയമായി. ചില ഓണ്‍ലൈന്‍ ഇംഗ്ലീഷ് മാധ്യമങ്ങളും കൂടി വാര്‍ത്തയാക്കിയതോടെ സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+