മാണിക്ക് പണമയക്കാനായി കൊച്ചിയില്‍ 'തെണ്ടല്'... ചിത്രങ്ങള്‍
കൊച്ചി: കെഎം മാണിയെ ഏത് വിധേനയും മന്ത്രി സ്ഥാനത്ത് നിന്ന് താഴെ ഇറക്കിയേ അടങ്ങൂ എന്ന് കേരളത്തിലെ ഇടതുമുന്നണിക്ക് പോലും വാശിയില്ലെന്ന് തോന്നുന്നു. എന്നാല്‍ ഫേസ്ബുക്ക് കൂട്ടായ്മകള്‍ അത്തരക്കാരല്ല. അവര്‍ ശക്തമായിത്തന്നെ രംഗത്തുണ്ട്.
എന്റെവക500 എന്ന പേരിലുള്ള കാമ്പയിന്റെ ഭാഗമായി കൊച്ചിയില്‍ ഒരു സംഘം റോഡിലിറങ്ങി 'തെണ്ടി'. കഷ്ടപ്പെടുന്ന കെഎം മാണിക്ക് മണി ഓര്‍ഡര്‍ അയക്കാനാണ് ഈ സമരമെന്നാണ് ഇവര്‍ പറയുന്നത്.
ചുംബന സമരത്തിന് നേതൃത്വം നല്കിയ രാഹുല്‍ പശുപാലനും ലാസര്‍ ഷൈനും ഒക്കെ ആണ് മാണിക്ക് വേണ്ടി പിച്ചച്ചട്ടിയുമായി കൊച്ചിയില്‍ രംഗത്തിറങ്ങിയത്.

പാലായിലല്ല, കൊച്ചിയില്‍
കഴിഞ്ഞ ദിവസം പാലായില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാണിക്ക് വേണ്ടി ഭിക്ഷാടനം നടത്തിയിരുന്നു. എന്നാലിത് കൊച്ചിയിലാണ് സംഭവം. ഡിവൈഎഫ്ഐക്കാരും അല്ല രംഗത്തിറങ്ങിയത്.

ദര്‍ബാര്‍ ഹാളിന് മുന്നില്‍
കൊച്ചി ദര്‍ബാര്‍ ഹാളിന് മുന്നില്‍ ജനുവരി 25 ന് രാവിലെ പത്ത് മണിയോടെയാണ് 'തെണ്ടല്' തുടങ്ങിയത്.

പിച്ചച്ചട്ടിയും പോസ്റ്ററുകളും
പിച്ചച്ചട്ടിയും പോസ്റ്ററുകളും ഒക്കെ ആയിട്ടാണ് ഫേസ്ബുക്ക് കൂട്ടായ്മകളിലെ സുഹൃത്തുക്കള്‍ പിച്ച തെണ്ടാനിറങ്ങിയത്.

ആര്‍ത്തി നിവാരണ ഫണ്ട്
മാണിയുടെ ആര്‍ത്തി തീര്‍ക്കാനാണ് ഇത്തരത്തില്‍ പണം പിരിച്ചയക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ആഷിക് അബു തുടങ്ങിവച്ചു
എന്റെവക 500 എന്ന ഹാഷ്ടാഗ് ഫേസ്ബുക്കിന് സമ്മാനിച്ചത് സംവിധായകന് ആഷിക് അബു ആണ്. പിന്നീടത് തരംഗമാവുകയായിരുന്നു.

അനൂപ് ചന്ദ്രനും കൂടി
എന്റെ മാണി സാറേ.. രാജിവക്കരുത് പ്ലീസ്... എന്ന് പറഞ്ഞ് സിനിമ താരം അനൂപ് ചന്ദ്രന് സെല്‍ഫ് വീഡിയോ കൂടി ഫേസ്ബുക്കിലിട്ടപ്പോള്‍ അതും ഏറെ സ്വീകരിക്കപ്പെട്ടു.

രാഹുല്‍ പശുപാലന്
ചുംബന സമരത്തിന് നേതൃത്വം നല്കിയ രാഹുല്‍ പശുപാലനും മാണിക്ക് വേണ്ടിയുള്ള പിച്ച തെണ്ടലില്‍ മുന്നില്‍ തന്നെ ഉണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications