മാണിസാറിന് ഫേസ്ബുക്കില്‍ എന്റെ വക 500 കമ്മ്യൂണിറ്റി

കെ എം മാണിയായാലും ന്യൂയോര്‍ക്ക് ടൈംസായാലും ഫേസ്ബുക്കിലെ മലയാളികള്‍ക്ക് ഒരുപോലെയാണ്. രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞത് പോലെ 'മൊട കണ്ടാല്‍ എടപെടും'. കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ എം മാണിക്ക് വേണ്ടി എക്‌സ്‌ക്ലൂസിവ് ആയി ഒരു കമ്യൂണിറ്റി തുടങ്ങിയിരിക്കുകയാണ് ഫേസ്ബുക്കില്‍.

ഫേസ്ബുക്കില്‍ സൂപ്പര്‍ഹിറ്റ് ആയി മാറിയിരിക്കുന്ന എന്റെ വക 500 എന്ന് തന്നെയാണ് കമ്യൂണിറ്റിയുടെ പേരും. സംവിധായകന്‍ ആഷിക് അബുവാണ് ആദ്യമായി ഈ ഹാഷ് ടാഗ് ഫേസ്ബുക്കിലിട്ടത്. പിന്നെ ആളുകള്‍ പരക്കെ ഇത് ഉപയോഗിച്ചുതുടങ്ങി. പിന്നാലെ നടന്‍ അനൂപ് ചന്ദ്രന്‍ എന്റെ വക വോയിസ് എന്ന് പറഞ്ഞ് ഒരു വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

entevaka-500

13518 പേരാണ് ഈ ഗ്രൂപ്പില്‍ ഇതുവരെയായി അംഗങ്ങളായിട്ടുള്ളത്. കെ എം മാണി കോഴ വിവാദം സംബന്ധിച്ച പ്രസ്താവനകള്‍, വാര്‍ത്തകള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവയാണ് ഗ്രൂപ്പിലെ പോസ്റ്റുകള്‍. രാജിവെച്ചാല്‍ പിന്നീട് അധികാരം തിരിച്ചുകിട്ടിയില്ലെങ്കിലോ എന്ന പേടികൊണ്ടാണ് കെ ംെ മാണി രാജിവെക്കാത്തതെന്നും ആളുകള്‍ കളിയാക്കുന്നുണ്ട്.

കെ എം മാണിക്ക് അനുകൂലമായും പ്രതികൂലമായും നടക്കുന്ന ഹര്‍ത്താലുകളെയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. മാണിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചാണ് യു ഡി എഫ് ഹര്‍ത്താല്‍ നടത്തിയത്. മാണി രാജിവെക്കണം എന്നാണ് എല്‍ ഡി എഫ് ഹര്‍ത്താലിന്റെ ആവശ്യം. ഈ രണ്ട് ഹര്‍ത്താലുകളും പാലായില്‍ നിന്നെങ്കില്‍ മാണി സാറിനെതിരെ ബി ജെ പി നടത്താന്‍ പോകുന്ന ഹര്‍ത്താല്‍ സംസ്ഥാനമൊട്ടാകെ സ്തംഭിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+