#entevaka500... ആഷിഖ് അബുവിന് ഓര്‍മയുണ്ടോ ഈ ഹാഷ്ടാഗ്.. അന്തംകമ്മികള്ക്കോ? ട്രോളി കൊല്ലുന്നേ...!!
ആഷിഖ് അബു സാറിന് ഓര്‍മയുണ്ടോ എന്നറിയില്ല. അന്ന് മാണി സാര്‍ യു ഡി എഫില്‍. കോഴ ആരോപണം നേരിടുന്ന അക്കാലത്ത്, ധനമന്ത്രിയായിരുന്ന കെ എം മാണിക്ക് വേണ്ടി ഒരു ഹാഷ് ടാഗ് ഇട്ടിരുന്നു സാറ്. പേര് എന്റെ വക അഞ്ഞൂറ്. സംവിധായകന് ആഷിക് അബു ഫേസ്ബുക്കിലിട്ട ഈ ടാഗ് വെച്ച് കെ എം മാണിക്ക് വേണ്ടി ഒരുഫേസ്ബുക്ക് കമ്യൂണിറ്റി പോലും തുടങ്ങിയിരുന്നു.
Read Also: എന്റെവക 500... മാണിക്കെതിരെ ഫേസ്ബുക്ക് ഹാഷ് ടാഗ് തരംഗം
Read Also: മാണി സാറേ... രാജിവക്കരുത്: അനൂപ് ചന്ദ്രന്റെ വീഡിയോ സെല്‍ഫി ഹിറ്റ്
Read Also: മാണിസാറിന് ഫേസ്ബുക്കില്‍ എന്റെ വക 500 കമ്മ്യൂണിറ്റി
Read Also: മാണിക്ക് പണമയക്കാനായി കൊച്ചിയില്‍ 'തെണ്ടല്'... ചിത്രങ്ങള്‍

വല്ല ഓര്മയുമുണ്ടോ?
ഇന്ന് കോട്ടയത്ത് മാണി സി പി എം പിന്തുണയോടെ ഭരണം പിടിക്കുമ്പോള്‍ ആഷിഖ് അബു സാറിന് പണ്ടത്തെ ഹാഷ്ടാഗിനെക്കുറിച്ച് വല്ല ഓര്‍മയും ഉണ്ടോ. ആഷിഖ് അബു സാറിന് പോട്ടെ, അന്ന് മാണിസാറിനെ അറഞ്ചം പുറഞ്ചം തെറി പറഞ്ഞ, നിയമസഭ ഇളക്കിമറിച്ചത് കണ്ട് തുള്ളിച്ചാടിയ അന്തംകമ്മികള്ക്കെങ്കിലും വല്ല ഓര്മയുമുണ്ടോ - ന്യായീകരണ തൊഴിലാളികളായ അന്തംകമ്മികളോട് സോഷ്യല്‍ മീഡിയ ചോദിക്കുകയാണ് സുഹൃത്തുക്കളേ ചോദിക്കുകയാണ്.

ഇതായിരുന്നു ആ പോസ്റ്റ്
അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള് നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500 - ഇതായിരുന്നു സംവിധായകനും ഇടതുസഹായാത്രികനുമായ ആഷിഖ് അബു ഫേസ്ബുക്കിലിട്ട പോസ്റ്റ്. എന്ന്? 2015 ജനുവരി 20ന്.

അനൂപ് മേനോനുമുണ്ടായിരുന്നു
കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം. മാണിസാറെന്നു കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളില്‍ - ആഷിഖ് അബു മാത്രമല്ല, നടന് അനൂപ് മേനോനും മാണി സാറിന് 500 രൂപ കൊടുക്കാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ഇതാ കിടക്കുന്നു അനൂപ് മേനോന്റെ വീഡിയോ.

ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത്
ഇന്നത്തെ ദിവസം ആനന്തപ്രദമാക്കാന് #Entevaka500 ല്‍ ക്ലിക്ക് ചെയ്തു നോക്കൂ! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത് ദൈവമേ പാലായില്‍ നിന്നും എ കെ ജി സെന്ററിലേക്ക് നോട്ടെണ്ണുന്ന മെഷീന് എത്തിക്കാനുളള വഴിച്ചിലവിലേക്ക് #Entevaka500

ആഹ്ളാദിപ്പിന്‍....അര്മാദിപ്പിന്...
ബി.ജെ.പി കൂടാരത്തിലേക്ക് പോകാതെ മാണിയെയും മതേതര കേരളത്തെയും സംരക്ഷിക്കുകയായിരുന്നു സി.പി.എം. അത് മനസിലാക്കാതെയാണ് പലരും നോട്ടെണ്ണല്‍ മെഷീനുമായി വരുന്നത്. നോട്ടു നിരോധനത്തിന് ശേഷം നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കാലഹരണപ്പെട്ടുവെന്ന് പോലും അറിയാത്ത സാധുക്കളെയോര്ത്ത് വിലപിക്കുകയല്ലാതെ മറ്റെന്തുണ്ട് വഴി. സി.പി.എമ്മിന്റെ സംഭാവന കാലം ഓര്‍ത്തുവെക്കുക തന്നെ ചെയ്യും. അന്ന് ബാക്കിയുള്ള ലഡു വിതരണം ചെയ്യുക.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
കോഴമാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ചെന്നപ്പോള്‍ നിയമസഭയില്‍ ഉണ്ടായ പുകിലൊക്കെ ഓര്‍മ്മയുണ്ടല്ലോ ? സ്പീക്കറുടെ കസേര വലിച്ച് നിലത്തടിക്കുന്നു, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു, വനിത അംഗങ്ങളെ തടഞ്ഞെന്നോ കൈയ്യേറ്റം ചെയ്തെന്നോ..... ഹൌ എന്തൊക്കെ ആയിരുന്നു ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. അതൊന്ന് സൂചിപ്പിച്ചെന്ന് മാത്രം.

കോട്ടയത്തെ സഖാക്കള്‍ക്ക്
അധികാരത്തിനു വഴിയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ കോട്ടയത്തെ സഖാക്കള്‍ക്ക് കുറച്ചു കോടികള്‍ കൂടി നമ്മള് നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500 പിരിച്ചു കൊടുത്ത 500 ന്റ എല്ലാ നോട്ടും കൊണ്ട് മാണി സാറ് എല്ലാവന്മാരുടെയും നട്ടെല്ല് വിലക്ക് വാങ്ങി - പിന്നെ അധികാര കസേരയും
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications