ഈ രണ്ട് വയസ്സുകാരനും കൊടുത്തു... മാണിസാറിനിട്ടൊരു പണി
തിരുവനന്തപുരം: കെഎം മാണിക്കെതിരെ എല്‍ഡിഎഫും ബിജെപിയും ഒക്കെ നടത്തുന്ന സമരങ്ങളൊക്കെ അങ്ങ് തീരും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പണികളൊക്കെ എന്നും അങ്ങനെ തന്നെ കിടക്കും.
സിനിമ താരം അനൂപ് ചന്ദ്രന് തുടക്കമിട്ട സെല്‍ഫി വീഡിയോ തരംഗം ഇപ്പോള്പിടിച്ചാല് കിട്ടാത്ത അവസ്ഥയിലാണ്. ഏറ്റവും ഒടുവില്‍ ഒരു രണ്ട് വയസ്സുകാരനാണ് 'മാണിസാറിന്' വേണ്ടി അഞ്ഞൂറ് രൂപ നല്കാന് തയ്യാറായി സെല്‍ഫി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഈ കൊച്ചു പയ്യന് തന്നെത്താന്‍ പറയുന്നതൊന്നും അല്ല കെട്ടോ. അച്ഛനോ മറ്റോ പറഞ്ഞ് കൊടുത്ത് റെക്കോര്‍ഡ് ചെയ്തതാണ്. എങ്കിലും കാഴ്ചക്കാരില്‍ ചിരി ഉണര്ത്തുമെന്നുറപ്പ്.
ഏതാണ്ട് അനൂപ് ചന്ദ്രന് പറഞ്ഞതുപോലെ തന്നെ ആയിരുന്നു ഈ കൊച്ചു പയ്യന്റേയും വാക്കുകള്‍. എന്ത് വന്നാലും മാണി സാര്‍ രാജി വക്കരുത്. താങ്കള്‍ക്ക് കഴിഞ്ഞുകൂടാന്‍ കഷ്ടപ്പാടാണെന്ന് മനസ്സിലായി. എന്റെ വക അഞ്ഞൂറ് രൂപ മണി ഓര്‍ഡര്‍ ആയി അയക്കും എന്നൊക്കെയാണ് പറയുന്നത്.
ഫേസ്ബുക്കില്‍ പുതിയതായി തുടങ്ങിയ എന്റെവക500 എന്ന കമ്യൂണിറ്റിയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം ലൈക്കുകളും അഞ്ഞൂറിലധികം ഷെയറുകളും ലഭിച്ചുകഴിഞ്ഞു.
സിനിമ സംവിധായകന് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു എന്റെവക500 എന്ന ഹാഷ്ടാഗിന് തുടക്കമിട്ടത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications