കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ട്രന്‍സ് കോച്ചിങ് അഴിമതിയില്‍ കുരുങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്; പ്രസിഡന്റ് പ്രീതാരാമന്‍ ഉള്‍പ്പെടെ ഏഴ്പേര്‍ക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: എന്‍ട്രന്‍സ് കോച്ചിങ് അഴിമതിയില്‍ കുരുങ്ങി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. പ്രസിഡന്റ് പ്രീതാരാമന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്. 2015-16 സാമ്പത്തിക വര്‍ഷത്തിലെ ടി.എസ്.പി.ഫണ്ടിലെ 37 ലക്ഷത്തോളം രൂപ ഉപയോഗിച്ച് എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയെന്ന പേരില്‍ വ്യാജരേഖ ചക്കുകയും വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ് വിജിലന്‍സ് കേസ്.

പ്രീതാരാമനെ കൂടാതെ വൈസ് പ്രസിഡന്റ് കെ.ജെ പൈലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതബാബു, വിദ്യാഭ്യസ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ തങ്കമ്മയേശുദാസ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി കെ.മോഹനന്‍നായര്‍,ഹെഡ് ക്ലാര്‍ക്ക് സിബി തോമസ് അമേരിക്കന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പി ആര്‍ ഒ കെ.പി.ഫിലിപ്പ് എന്നിവര്‍ക്കെതിരെയാണ് വയനാട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 34 ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് ടി.എസ്.പി ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചത്.

corruption

മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. പി കെ കാളന്‍ മെമ്മോറിയല്‍ കോളജ്, നല്ലൂര്‍നാട് അംബേദ്കര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി 205 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയതായാണ് രേഖയിലുള്ളത്. പരിശീലനത്തിന് ഒരു വിദ്യാര്‍ഥിക്ക് 1600 രൂപയാണ് നിശ്ചയിച്ചിരുന്നത്. പഠനോപകരണങ്ങള്‍, യാത്ര, ഭക്ഷണം തുടങ്ങിയവയും നല്‍കണം. ഇതുപ്രകാരം 205 വിദ്യാര്‍ഥികള്‍ക്ക് ഇരുസ്ഥാപനങ്ങളിലുമായി പരിശീലനം നല്‍കിയെന്നും പറയുന്നു. എന്നാല്‍ ഇതില്‍ പകുതിപേര്‍ക്ക് പോലും പരിശീലനം ലഭിച്ചില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. മുഴുവന്‍ കുട്ടികളും എല്ലാദിവസവും പരിശീലനത്തില്‍ പങ്കെടുത്തതായി കാണിച്ച് തുക കൈപ്പറ്റാനായിരുന്നു ശ്രമം.

ഇതിനായി പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തിയ സ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് ഓഫിസര്‍ സമീപിച്ചപ്പോഴാണ് സംഭവം വിവാദമാകുന്നത്. തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചു. ഒടുവില്‍ പണം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടപടികള്‍ തുടങ്ങിയിരുന്നുവെങ്കിലും പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് നിരന്തരമായി മാധ്യമ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.ഐ.പി.സി 120 (ആ),420,465,468,471 ഐപിസി എന്ന വകുപ്പ് പ്രകാരമാണ് കേസ്

English summary
entrance coaching corruption in mananthavadi block punchayath-case charged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X