വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്രം
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതി രൂപീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.
സംഭവത്തില്‍ അഡീഷനല്‍ സെക്രട്ടറിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് തേടിയിരുന്നു. വനിത കമ്മീഷനും, സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെതായി വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. സംഭവത്തിൽ അഞ്ച് വനിത ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരും വനിത ജീവനക്കാരാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു.നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഏജൻസി ദേഹപരിശോധനയ്‌ക്കായി നിയോഗിച്ചിരുന്നത്.
അന്വേഷണ സംഘം ചൊവ്വാഴ്‌ച കോളേജില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്‌റ്റഡിയിലെടുത്തത്. അതേസമയം കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയതായി അഞ്ച് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിട്ടുള്ളത്. എല്ലാ വിദ്യാര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണ് മാർത്തോമാ കോളജും പരിശോധന ചുമതല ഉണ്ടായിരുന്ന ഏജൻസിയും. കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ ജീവനക്കാർ മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്തത് എന്ന് ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റിയൂട്ട് അധികൃതർ പറയുന്നു.
ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെയാണ് നീറ്റ് പരീക്ഷക്കായെത്തിയപ്പോൾ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയുയർന്നത്.
നൈല ഉഷ ഓൺ ഫയർ... ലെതർ ഡ്ര സ്സിൽ താരത്തിന്റെ ഡിക്ടറ്റീവ് ലുക്ക്!
പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉയര്‍ത്തിയത്. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications