Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥാസമാഹാരത്തിന് മനോരാജ് പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

കൊച്ചി: അകാലത്തില്‍ വിടപറഞ്ഞ ചെറുകഥാകൃത്തും ബ്ലോഗറുമായ കെ ആര്‍ മനോരാജിന്റെ സ്മരണയ്ക്കായി നല്‍കുന്ന മനോരാജ് പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. മനോരാജിന്റെ സുഹൃത്തുക്കള്‍ രൂപം നല്‍കിയ മനോരാജ് പുരസ്കാരസമിതിയാണ് അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്. മുപ്പത്തിമൂവായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

2012, 2013, 2014 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ചെറുകഥാസമാഹാരത്തിനാണ് പുരസ്‌ക്കാരം നല്‍കുന്നത്. മനോരാജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 26 ശനിയാഴ്ച സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും.

manoraj

പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി കൃതിയുടെ മൂന്ന് കോപ്പികള്‍ കണ്‍വീനര്‍, മനോരാജ് പുരസ്‌കാര സമിതി, 41/2043, കുന്നങ്കുളത്ത് ഹൗസ്, പ്രൊഫ. മാത്യു പൈലി റോഡ്, ടൗണ്‍ ഹാളിന് സമീപം, എറണാകുളം, 682818, ഫോണ്‍ - 9895938674 എന്ന വിലാസത്തില്‍ അയക്കുക. കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി 2015 മെയ് 31.

2014 സെപ്റ്റംബര്‍ 26 നാണ് നാഡീസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മനോരാജ് അന്തരിച്ചത്. എഴുത്തില്‍ വീണ്ടും സജീവമാകുന്നതിനിടെയായിരുന്നു മനോരാജിന്റെ അന്ത്യം. ബൂലോക സഞ്ചാരം, തേജസ് എന്നീ ബ്ലോഗുകളിലൂടെ ഓണ്‍ലൈന്‍ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു മനോരാജ്. ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്ത്തില്‍ ഒരു കാക്ക എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+