Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ കേരളം കത്തുമോ? എത് പ്രായത്തിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് പിണറായി സര്‍ക്കാര്‍...

ദില്ലി/തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റവും സുപ്രീം കോടതിയില്‍ വിമര്‍ശനത്തിന് വിധേയമായി.

ഒരിടയ്ക്ക് ഏറെ വിവാദമായ വിഷയം ആയിരുന്നു ശബരിമലയിലെ സ്ത്രീ പ്രവേശനം. സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഇതിനെതിരെ അതി ശക്തമായി രംഗത്ത് വന്നിരുന്നു. ഹാപ്പി ട് ബ്ലീഡ് എന്ന കൂട്ടായ്മയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി വലിയ കാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചത്.

ഇതിനെതിരെ ഹാപ്പി ടു വെയ്റ്റ് എന്ന ഹാഷ്ടാഗിലും കാമ്പയിനുകള്‍ നടന്നിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതാണ് സ്ത്രീ പ്രവേശനം എന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്.

തുല്യ അവകാശം

തുല്യ അവകാശം

ശബരിമല ഒരു പൊതു ക്ഷേത്രമാണെങ്കില്‍, അവിടെ ആരാധനയ്ക്കും തുല്യ അവകാശം ആണ് ഉള്ളത് എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചത്. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്.

 ഭരണഘടന വിരുദ്ധം

ഭരണഘടന വിരുദ്ധം

സ്ത്രീകളുടെ ക്ഷേത്ര പ്രവേശന അവകാശം തടയുന്നത് ഭരണഘടന വിരുദ്ധം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ക്ഷേത്രം പൊതുജനങ്ങള്‍ക്കുള്ളതാണെങ്കില്‍ അവിടെ പ്രവേശിക്കാന്‍ ആര്‍ക്കും സാധ്യമാകണം എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്ക് മാത്രം

പ്രാര്‍ത്ഥനയ്ക്ക് മാത്രം

ശബരി മലയില്‍ പൂജ ചെയ്യുവാനുള്ള അവകാശത്തിന് വേണ്ടിയല്ല, പ്രാര്‍ത്ഥന നടത്താനുള്ള അവകാശത്തിന് വേണ്ടിയാണ് തങ്ങള്‍ കോടതിയെ സമീപിച്ചത് എന്നാണ് ഹാപ്പി ടു ബ്ലീഡ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആര്‍ത്തവത്തിന്റെ പേരിലാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് എന്നും ഇവര്‍ വ്യക്തമാക്കി.

തൊട്ടുകൂടായ്മ

തൊട്ടുകൂടായ്മ

ആര്‍ത്തവത്തിന്റെ പേരിലുള്ള ക്ഷേത്ര വിലത്ത് തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ഹാപ്പി ടു ബ്ലീഡ് വാദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ വലിയ കാമ്പയിന് തന്നെ നേരത്തെ തുടക്കമിട്ടിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ദേവസ്വം ബോര്‍ഡ് നിലപാട്

ദേവസ്വം ബോര്‍ഡ് നിലപാട്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതേ നിലപാട് തന്നെ ആണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഉള്ളത് എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സ്വരേന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദുസംഘടനകള്‍

ഹിന്ദുസംഘടനകള്‍

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ നിലപാടായിരുന്നു പല ഹിന്ദു സംഘടനകളും സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഇതില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതോടെ വിവാദം കൂടുതല്‍ കത്തുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+