കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല 'കത്തുന്നു' .. പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍!

  • By Desk
Google Oneindia Malayalam News

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. ഇതോടെ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സുപ്രീം കോടതിയും സ്വീകരിച്ചത്.

ഇതോടെ വിഷയത്തില്‍ സര്‍ക്കാരിനും സുപ്രീം കോടതിക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സംഘടകള്‍. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണ് ഹിന്ദു സംഘടകള്‍ ആവര്‍ത്തിക്കുന്നത്.

കാമ്പെയ്ന്‍

കാമ്പെയ്ന്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് നേരത്തേ തന്നെ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാപ്പി ടു വെയ്റ്റ് എന്ന ഹാഷ് ടാഗില്‍ കാമ്പെയ്ന്‍ നടന്നിരുന്നു.

വേണം

വേണം

ആര്‍ത്തവത്തിന്‍റെ പേരിലാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് കാമ്പെയ്നില്‍ ഉള്‍പ്പെട്ടവര്‍ മുന്നോട്ട് വെച്ചത്. ശബരിമലയില്‍ പൂജ ചെയ്യാനല്ല മറിച്ച് പ്രാര്‍ത്ഥന നടത്താനുള്ള അവകാശത്തിന് വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും കോടതിയെ സമീപിച്ചതെന്നും ഇക്കൂട്ടര്‍ പറയുന്നു.

നിരീക്ഷണം

നിരീക്ഷണം

സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാന്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ അനുകൂലമായ പരാമര്‍ശമാണ് സുപ്രീം കോടതിയും നടത്തിയിരിക്കുന്നത്.ഇതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ശബരിമല ഒരു പൊതുക്ഷേത്രമാണെന്നും അതിനാല്‍ ആരാധനയ്ക്കും തുല്യ അവകാശം വേണമെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.

ക്ഷേത്രപ്രവേശനം

ക്ഷേത്രപ്രവേശനം

സ്ത്രീകളുടെ ക്ഷേത്ര പ്രവേശന അവകാശം തടയുന്നത് ഭരണഘടന വിരുദ്ധം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ക്ഷേത്രം പൊതുജനങ്ങള്‍ക്കുള്ളതാണെങ്കില്‍ അവിടെ പ്രവേശിക്കാന്‍ ആര്‍ക്കും സാധ്യമാകണം എന്നും കോടതി പറയുന്നു.

ദേവസ്വം ബോര്‍ഡും

ദേവസ്വം ബോര്‍ഡും

ദേവസ്വം ബോര്‍ഡും സ്ത്രീ പ്രവേശനത്തിന് എതിര്‍പ്പില്ലെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കോടതിയുടേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാടിനെതിരെ സംഘപരിവാര്‍ ഹിന്ദു അനുകൂല സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധവുമായി തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറും രംഗത്തെത്തി.

പൊതുസ്ഥലമല്ല

പൊതുസ്ഥലമല്ല

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ പ്രതിഷേധം അറിയിച്ചത്. ക്ഷേത്രങ്ങള്‍ റോഡോ ഗ്രൗണ്ടോ പോലെ പൊതുസ്ഥലങ്ങള്‍ അല്ലെന്നും അത് വിശ്വാസികളുടെ സ്ഥലമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥ പ്രതിഷേധം മുന്നോട്ട് വെയ്ക്കാന്‍ ആയില്ലേങ്കില്‍ ക്ഷേത്രങ്ങള്‍ എല്ലാം ഹിന്ദുക്കളുടെ കൈയ്യില്‍ നിന്നും ഇല്ലാതായിപ്പോകുമെന്നും ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

ലിബറലുകളും ഫെമിനിച്ചികളും

ലിബറലുകളും ഫെമിനിച്ചികളും

കപട ലിബറലുകളും ഫെമിനിസ്റ്റുകള്‍ക്കും എതിരെ പോരാടുക തന്നെ ചെയ്യും. ഞങ്ങളുടെ പിതാമഹന്‍മാര്‍ക്കും പുരാതന ക്ഷേത്രങ്ങള്‍ക്കും വേണ്ടി ഹിന്ദുക്കള്‍ പ്രവര്‍ത്തിക്കും. ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കിക്കാന്‍ ഏതറ്റം വരേയും പോകും.

ഭരണ ഘടന

ആര്‍ട്ടിക്കിള്‍ 25 ഉം ആര്‍ട്ടില്‍ 14 ഉം തമ്മിലുള്ള പോരാട്ടമാണിതെന്നും രാഹുല്‍ തന്‍റെ അക്കൗണ്ടില്‍ കുറിച്ചു. ഇതോടെ ശബരിമല വിഷയത്തില്‍ വരും ദിവസങ്ങളിലും വാദപ്രതിവാദങ്ങള്‍ കേരളത്തില്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്.

English summary
entry for women in sabarimala rahul eeswar twitter post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X