കത്തിയതല്ല, കത്തിച്ചതാണ് പശ്ചിമഘട്ടത്തിലെ കാടുകള്‍, വയനാട്ടിലെ കാട്ടുതീയ്ക്ക് പിന്നില്‍ ദുരൂഹത!!
വനം വകുപ്പ് മന്ത്രിയുടെ ഇടപെടലിന്റെ അഭാവവും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദ്യം ചെയ്യപ്പെടുന്നു
കല്‍പ്പറ്റ: വയനാട്ടില്‍ ഏക്കറുകളോളം വനം കത്തി നശിച്ച സംഭവത്തിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം. വനം കത്തിയതല്ലെന്നും കത്തിച്ചതാണെന്നുമുള്ള ആരോപണവുമായി ചില പരിസ്ഥിതി പ്രവര്‍ത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്. ബന്ദിപ്പൂര്‍ വനമേഖലയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ഗുണ്ടറ ഭാഗത്തായിരുന്നു തീപിടുത്തമുണ്ടായത്.
വയനാട്ടില്‍ കാട് കത്തിക്കൊണ്ടിരിക്കെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കടുത്ത വേനലില്‍ കാടും മേടും ചുട്ടെരിയ്ക്കുകയാണെന്നുമാണ് പരിസ്ഥിതി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണം. വനം വകുപ്പ് മന്ത്രിയുടെ ഇടപെടലിന്റെ അഭാവവും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ ചെമ്പ്രയില്‍ ഹൃദയ തടാകത്തിന് സമീപത്തുണ്ടായ തീപിടുത്തവും ഏറെ ചര്‍ച്ചയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെവിടെ
പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെടുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ കാട് കത്തിയതിന് പിന്നില്‍ കാട്ടു തീ അല്ലെന്നും കാട് കത്തിച്ചതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷിബു കെ എന്‍ ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബുവിന്റെ ആരോപണം.

സര്‍ക്കാര്‍ എന്തുചെയ്യുകയാണ്
വയനാട്ടില്‍ കാട് കത്തിക്കൊണ്ടിരിക്കെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷിബു ചൂണ്ടിക്കാണിക്കുന്നു. കാട്ടുതീ തടയാന്‍ രണ്ടും മൂന്നും ചതുരശ്ര കിലോമീറ്ററിന് നിയമിക്കുന്ന വാച്ചര്‍മാര്‍ക്കോ അര്‍ദ്ധ പട്ടിണിയിലും പകുതി വേതനത്തിന് പണിയെടുക്കുന്ന വാച്ചര്‍മാര്‍ക്കോ ഇത്തരം അസ്വാഭാവിക ദുരന്തങ്ങള്‍ നേരിടാന്‍ കഴിയില്ലെന്നും അസ്വാഭാവിക ദുരന്തങ്ങളില്‍ അസ്വാഭാവിക വഴികള്‍ തേടണമെന്നും പോസ്റ്റില്‍ കുറിയ്ക്കുന്നു.

പ്രതിവിധികള്‍ തേടണം
കാട്ടുതീ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ആയിരക്കണക്കിിന് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കണമെന്നും വനാതിര്‍ത്തയിലെ എല്ലാ പഞ്ചായത്തുകളിലേയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ആളുകളെ കൂട്ടിയോ അനിവാര്യമെങ്കില്‍ കോളേജ് പരീക്ഷകള്‍ മാറ്റിവച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളെയും രംഗത്തിറക്ക ണമെന്നും പോസ്റ്റില്‍ ഷിബു നിര്‍ദ്ദേശിക്കുന്നു.
സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം
കത്തിയമരുന്നത് കേരളത്തിന്റെ ഭാവിയാണെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നും വേനല്‍ക്കാലങ്ങളില്‍ വനാതിര്‍ത്തികളിലെ കാവല്‍ ശക്തമാക്കണമെന്നും ഷിബു ആവശ്യപ്പെടുന്നു. കാടും മലകളും നിന്ന് കത്തുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ശ്രമിച്ചിട്ട് തടയാന്‍ കഴിയുന്നില്ലെന്നും ഉടന്‍ തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വിലമതിയ്ക്കാനാവാത്ത വനസമ്പത്ത് നമുക്ക് നഷ്ടമാകുമെന്നും അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കത്തിയമര്‍ന്ന് ചെമ്പ്ര
ചെമ്പ്ര കൊടുമുടിയുടെ നെറുകയിലുള്ള ഹൃദയത്തടാകത്തിന് സമീപത്ത് സഞ്ചാരികളിലാരോ തീയിട്ടതിനെ തുടര്‍ന്ന് ഏക്കറു കണക്കിന് കാടാണ് കത്തിക്കരിഞ്ഞത്. ചെമ്പ്രയ്ക്ക് മുകളില്‍ മനപ്പൂര്‍വ്വം തീയിട്ടതുതന്നെയാണ് എന്നാണ് വനപാലകരും ചൂണ്ടിക്കാണിക്കുന്നത്.

കത്തിയെരിഞ്ഞ് അതിര്‍ത്തികള്‍
വേനല്‍ രൂക്ഷമായതിനൊപ്പം കാട്ടുതീ കൂടി പടര്‍ന്നുപിടിച്ചതോടെ ബെംഗളൂരു- കോഴിക്കോട് ദേശീയ പാതയും അടച്ചിട്ടിരുന്നു. കര്‍ണ്ണാടകയിലെ വനമേഖലയില്‍ തീപിടിച്ചതോടെ വയനാട് വന്യജീവി സങ്കേതത്തിലേയ്ക്ക് പടരുന്നത് തടയുന്നതിനായി വനംവകുപ്പ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications