കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതിയെ തിരികെപ്പിടിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി വയനാട്ടിലെ പരിസ്ഥിതി ദിനാചരണം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രകൃതിയെ തിരികെ പിടിക്കുന്ന ഉറച്ച സന്ദേശവുമായി വയനാട്ടിലെങ്ങും പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലയില്‍ പ്രധാനമായും വിവിധ സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളു, സര്‍ക്കാര്‍ ഏജന്‍സികളും പരിസ്ഥിതി സംഘടനകളുമടക്കം നിരവധി പരിപാടികളാണ് ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടത്. കെ.എസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ രാവിലെ ഒമ്പത് മണിക്ക് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ പരിസരങ്ങളിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സ്പി ല്‍വേക്ക് മുന്‍വശം എന്നിവ കേന്ദ്രീകരിച്ച് വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നട്ട വൃ ക്ഷതൈകള്‍ വൃത്തിയാക്കുന്ന ജോലിയും ഇതോടൊപ്പം നടന്നു.ഉച്ചക്കു ശേഷം ബീറ്റ് പ്‌ളാസ്റ്റിക് കാമ്പയിനിന്റെ ഭാഗമായി ഡാം പരിസരിങ്ങളിലെയും റോഡുകളിലെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലെയും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ ബാഗുകളില്‍ ശേഖരിച്ച് നിര്‍മാര്‍ജ്ജനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ കാംപയിന്‍ തുടങ്ങി. തദ്ദേശസ്ഥാപനങ്ങളില്‍ പരിസ്ഥിതി പഠനക്ലാസുകളും ഇതോടൊപ്പം നടക്കും. യുവാക്കളില്‍ ഉള്‍പ്പെടെ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി 'പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും' എന്ന പേരിലാണ് കാംപയിന്‍. ജില്ലയില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ അടക്കം ഒരു ലക്ഷത്തിലധികം പേര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാംപയിനില്‍ പങ്കാളികളാവും. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം 'പരിസ്ഥിതി സാക്ഷരതയ്ക്ക് ഞാനും' എന്ന ഫ്രെയിം നല്‍കിയാണ് പരിപാടിക്ക് തുടക്കമായത്. കലക്ടറേറ്റിലെ ആര്‍ടിഒ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ മിനി ഉദ്ഘാടനം ചെയ്തു.

news

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കല്‍പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പെരുന്തട്ട ഗവ യു പി സ്‌കൂളില്‍ വിവിധതരം പ്ലാവുകളുടെ തോട്ടമൊരുക്കി. ബാങ്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ ആദ്യവൃക്ഷം നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ടൗണ്‍ ശാഖയുത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്തത്തില്‍ വൃക്ഷതൈകള്‍ നട്ടു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന വൃക്ഷതൈ നടല്‍ യുത്ത്‌ലി ഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡി.ഡി.യു. ജി.കെ. പദ്ധതിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചന മത്സരം, വൃക്ഷ തൈ നടീല്‍, പരിസര ശുചീകരണം, ബോധവല്‍ക്കരണ ക്ലാസ്, സാംസ്‌കാരിക സമ്മേളനം എന്നിവ സംഘടിപ്പിച്ചു. ദിനാചരണം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റെവ.ഫാ.പോള്‍ കൂട്ടാല ഉദ്ഘാടനം ചെയ്തു.

English summary
Environment day celebrated in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X