കണ്ണന്‍ദേവന്‍ കമ്പനിക്ക് ഈ വര്‍ഷത്തെ പരിസ്ഥിതി പുരസ്‌കാരം
മൂന്നാര്‍: പരിസ്ഥിതി സൗഹാര്‍ദമായി പ്രവര്‍ത്തിക്കുന്ന കമ്പിനികള്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് കണ്ണന്‍ദേവന്‍ കമ്പിനിയുടെ ഭാഗമായ പെരിയകനാല്‍ ടി ഫാക്ടറി അര്‍ഹതനേടി. ചെറുകിട ഫാക്ടറികള്‍ക്കുള്ള പുരസ്‌കാരമാണ് പരിസ്ഥിദിനാചരണങ്ങളുടെ ഭാഗമായി പെരിയകനാല്‍ ടി ഫാക്ടറിയെ തേടി എത്തിയത്. ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന് മികച്ച രീതിയില്‍ പ്രകൃതിയോടിണങ്ങി പരിസ്ഥിതിക്ക ദോഷകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അര്‍ഹമായ അവാര്‍ഡ് കമ്പിനിക്ക് ലഭിക്കുന്നതും.

സംസ്ഥാനസര്‍ക്കാര്‍ പൊല്യൂഷന്‍ കണ്‍ഡ്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ചെറുകിട പരിസ്ഥിതിയോടിണങ്ങിയ ഫാക്ടറികള്‍ക്കുള്ള പുരസ്‌കാരത്തിനുള്ള മാനദണ്ഡവും ഇത്തരത്തില്‍ പരിസ്ഥിതക്കനുയോച്യമായ രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവക്കുയെന്നതായിരുന്നു. മൂന്നാം സ്ഥാനവും കണ്ണന്‍ദേവന്റെ തന്നെ ഗുണ്ടുമല ഫാക്ടറിക്കാണ്.തിരുവന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എ സി .മൊയ്ദീന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കണ്ണന്‍ദേവന്‍ കമ്പനിക്കുവേണ്ടി സീനിയര്‍ മാനേജര്‍ പ്രിന്‍സ് തോമസ് ജോര്‍ജ്ജ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി .സംഥാനമലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. കണ്ണന്‍ ദേവന്റെ കീഴിലുള്ള രണ്ടു ഫാക്ടറികള്‍ക്ക് പുരസ്‌കാരം ലഭിച്ചതിന്റ സന്തോഷത്തിലാണ് ഇരു കമ്പിനികളിലെയും തൊഴിലാളികള്‍.












Click it and Unblock the Notifications