കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാവിപത്തിനെ ചെറുത്തുതോല്‍പ്പിക്കാം; ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു, ഇന്ന് പരിസ്ഥിതി ദിനം

Google Oneindia Malayalam News

ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. രാജ്യമെമ്പാടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, ക്ലബ്ബുകള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

Envioronment

പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോല്‍പ്പിക്കാമെന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും പ്ലാസ്റ്റികിനെ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയുമാണ് ഇത്തവണ മുന്നോട്ട് വച്ചിരിക്കുന്ന ലക്ഷ്യം.

50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കുകളാണ് കൂടുതല്‍ അപകടം വരുന്നത്. സംസ്‌കരിക്കാന്‍ കഴിയാത്തതും കത്തിച്ചാല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ അസുഖങ്ങള്‍ക്ക് വഴിവെക്കുന്നതുമാണിത്. ഇത്തരം മാലിന്യങ്ങള്‍ കടല്‍തീരങ്ങളില്‍ കൂമ്പാരമാകുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാണ്.

എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം മാലിന്യങ്ങളെ മറ്റൊരു വഴി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിനെ ടാറിനൊപ്പം ചേര്‍ത്ത് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയാണ്. 245631 കിലോ പ്ലാസ്റ്റികാണ് ഇതുവരെ സംസ്ഥാനത്ത് ടാറിങിന് ഉപയോഗിച്ചത്.

എന്നാല്‍ ഈ പരിഹാരവും സുരക്ഷതവും ശാശ്വതവുമല്ല എന്ന അഭിപ്രായവുമുണ്ട്. സംസ്ഥാനത്ത് പ്ലാസ്റ്റിക് ചേര്‍ന്ന ടാര്‍ ഉപയോഗിച്ച് 176 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചുവെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊച്ചി നഗരസഭയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സംസ്‌കരിച്ച് ടാറിങിന് വേണ്ടി കൈമാറിയത്.

Beat Plastic
English summary
Enviormental day: New aim eliminate Plastic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X