കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം പാർട്ടിയുടെ രാഷ്ട്രീയനയം നടപ്പാക്കാൻ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം?

Google Oneindia Malayalam News

കൊച്ചി: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. പാരിസ്ഥിതിക ആഘാതത്തിന് വഴിവയ്ക്കുന്ന ഇഐഎ 2020 കരടിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ഇഐഎ 2020 കരട് പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തത് എന്താണെന്ന് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. ഇഐഎ 2020 പിന്‍വലിക്കാന്‍ കാരണങ്ങള്‍ അക്കമിട്ടു സിപിഎം പോളിറ്റ്ബ്യുറോയും കേന്ദ്രകമ്മിറ്റിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനന്ദനര്‍ഹമായ നിലപാട് ആണത്.

pinarayi

എന്നാല്‍, ഭരണഘടന അനുസരിച്ച് പരിസ്ഥിതി സംസ്ഥാനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരമുള്ള വിഷയമാണ്. അവരുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന വിഷയമാണ്. കേരളാസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇഐഎ 2020 പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടോ? എന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്.
EIA 2020 പിൻവലിക്കാൻ കാരണങ്ങൾ അക്കമിട്ടു CPIM പോളിറ്റ്ബ്യുറോയും കേന്ദ്രകമ്മിറ്റിയും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനന്ദനർഹമായ നിലപാട് ആണത്. പക്ഷെ, ഞാനും നിങ്ങളും ആവശ്യപ്പെടുന്ന വിലയേ അതിനു നിയമത്തിനു മുന്നിൽ ഉള്ളൂ.

എന്നാൽ, ഭരണഘടന അനുസരിച്ച് പരിസ്ഥിതി സംസ്ഥാനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരമുള്ള വിഷയമാണ്. അവരുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന വിഷയമാണ്. കേരളാസർക്കാർ ഈ വിഷയത്തിൽ EIA 2020 പിൻവലിക്കാൻ ആവശ്യപ്പെട്ടോ? CPIM ഭരിക്കുന്ന എത്ര തദ്ദേശഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു? വൃന്ദകാരാട്ടിന്റെ കത്ത് ഇതിലെത്രപേർ വായിച്ചിട്ടുണ്ടാകും?
ആഗസ്റ്റ് 11 ആണ് അവസാന തീയതി.

സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ് സഖാവേ നിങ്ങൾക്കീ ഭരണം??? പരിസ്ഥിതി വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിൽ ആണെന്ന് മറക്കരുത്.

സഖാക്കൾ ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട, സർക്കാറിനെക്കൊണ്ട് CPIM ന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാൻ പറ്റുമോ???

English summary
Environmental impact assessment 2020; Harish Vasudevan criticizes state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X