കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ പുതിയ ഡാം, മോദി സര്‍ക്കാര്‍ കേരളത്തിനൊപ്പം?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കോടതിയില്‍ തോറ്റുകൊണ്ടിരിക്കുന്ന കേരളത്തിന് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ തുണയാകുമോ. അപകടകരമായി സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ ഡാം പണിയാനുള്ള പരിസ്ഥിതി പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തിന് അതീവ പ്രധാന്യമുള്ള ഈ അനുമതി നല്‍കിയത്. പുതിയ ഡാം നിര്‍മിക്കാനായി കേരളം നല്‍കിയ പദ്ധതി റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരമാണ് ഈ അനുമതി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുന്നതിന് വേണ്ടി ആവശ്യമായ പരിസ്ഥിതി പഠനങ്ങള്‍ നടത്താനാണ് അനുമതി.

mullaperiyar

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് പുതിയ ഡാം നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനുള്ള പരിസ്ഥിതി പഠനം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കേരളത്തിന് നിര്‍ദ്ദേശം കിട്ടിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ഇപ്പോഴുള്ള ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ പുതിയ ഡാം കെട്ടാന്‍ കേരളത്തിന് അനുവാദം നല്‍കരുത് എന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ ഡാം കെട്ടുന്നതില്‍ കേരളത്തെ വിലക്കണമെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ വാദിക്കുന്നത്. മാത്രമല്ല, തമിഴ്‌നാടിന്റെ കൂടി അനുമതിയുണ്ടെങ്കിലേ പുതിയ ഡാം നിര്‍മിക്കാവൂ എന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും തമിഴ്‌നാട് വാദിക്കുന്നു.

English summary
The state Thursday obtained consent for an environmental study for a new dam in Mullaperiyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X