Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗ്രീന്‍ഫീല്‍ഡ് പാത വന്നാല്‍ വന്‍ പ്രശ്‌നം': വേണ്ടെന്ന് കൊടിക്കുന്നില്‍, എംപിക്കെതിരെ രൂക്ഷ വിമർശനം

എംപി ചിലരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പാതയെ അനുകൂലിക്കുന്നവർ

 suresh

തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാതയ്ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി. ഗ്രീന്‍ഫീല്‍ഡ് പാത വന്നാല്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമാണെന്നും എം സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി സമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂര്‍ത്തുമാണെന്നുമാണ് എംപി അവകാശപ്പെടുന്നത്.

പാത നിർമ്മിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിനു മുൻപ് വിശദമായ ചർച്ചകൾ പ്രദേശത്തെ എം.പി മാർ, എം.എൽ.എ മാർ, തദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തി അഭിപ്രായ രൂപീകരണത്തിന് ശേഷം മാത്രമേ നിർമ്മാണ നടപടികളുമായി മുൻപോട്ടു പോകാവൂ എന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നാഷണൽ ഹൈവേ അതൊറിട്ടി ചെയർമാന് നിർദേശം നൽകിയെന്നും എംപി അറിയിച്ചു.

നിലവിലെ എം.സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി കൊണ്ട് സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമ്മിക്കുന്നത് ആശാസ്ത്രീയവും സാമ്പത്തിക ധൂർത്തും ആയിരക്കണക്കിന് (വീടുകൾ , വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ )ഉൾപ്പെടെ ഇടിച്ചു നിരപ്പാക്കി നാലു വരി പാത നിർമ്മിക്കാനുള്ള നടപടി പ്രായോഗികം അല്ല.

 kodikkunnil-suresh

വൻ പാരിസ്ഥിതീക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ റോഡിന്റെ നിർമ്മാണംനടത്തിയാൽ കുന്നും മലയും ഇടിച്ചു നിരപ്പാക്കേണ്ടി വരും ചെറു തോടുകളിലെയും മറ്റു ജലശയങ്ങളിലെയും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്ന പുതിയ ഗ്രീൻ ഫീൽഡ് സർവ്വേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന സിൽവർ ലൈനിനു സമാനമായ സാഹചര്യം ഉണ്ടാകും

തിരുവനന്തപുരം അങ്കമാലി ഗ്രീൻ ഫീൽഡ് റോഡ് നിർമ്മാണം നടപടി ക്രമങ്ങൾ നാഷണൽ ഹൈവേ അതൊറട്ടി ആരംഭിക്കുന്നതിനു മുൻപായി എം.പി, എം.എൽ.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ എനിവരുമായി കൂടിയാലോചന നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയിട്ടില്ല. നാല് വരി പാതയുടെ അലൈൻമെന്റ് നിശ്ചയിച്ച കാര്യവും, കൺസൽടൻസി തയാറാക്കിയ റിപ്പോർട്ടുകളോ ഒന്നും തന്നെ ജനപ്രതിനിധികൾ അറിയാൻ കഴിയാത്ത സാഹചര്യം ആണ്. സംസ്ഥാന പൊതുമരാമത്തു വകുപ്പും, നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും ഗ്രീൻ ഫീൽഡ് ഹൈവേ പേരിൽ നടത്തികൊണ്ടിരിക്കുന്ന രഹസ്യ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ട്.

തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമിച്ചാൽ എം സി റോഡിന്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിന്റെ വക്കിലേക്ക് പോകുന്ന സ്ഥിതി സംജാതമാകും

നിർദിഷ്ട സമാന്തര ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണ നീക്കം ഉപേക്ഷിക്കണം എന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം തള്ളി കളയണം നിലവിലെ നാഷണൽ ഹൈവേ പാതകളും, സംസ്ഥാന പാതകളും, ഉപ പാതകളും, മെച്ചപ്പെട്ട രീതിയിൽ പുനർ നിർമിച്ചു വികസനം നടത്തി യാത്ര ഗതാഗത മെച്ചപ്പെടുത്തുന്നതിനു പകരം കോടി കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകൾ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നത് അല്ല.

സമാന്തര ഗ്രീൻ ഫീൽഡ് പാത നിർമിക്കുന്നതിനു ജനങ്ങൾകു എതിർപ്പ് ഉണ്ടെങ്കിൽ സമവായത്തിലൂടെ അഭിപ്രായ ഏകീകരണം യൂണ്ടാക്കിയതിനു ശേഷമേ നാഷണൽ ഹൈവേ അതൊറട്ടി ഇതുമായി മുൻപോട്ടു പോകാവൂ എന്നും ഇതിനാവിശ്യമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും എന്നും മന്ത്രി അറിയിച്ചു.

അതേസമയം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന വരുന്നത്. എംപി ചിലരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഗ്രീന്‍ഫീല്‍ഡ് പാത മേഖലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് റോഡിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+