കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി സുധാകരന്‍റ പൂതന പ്രയോഗത്തില്‍ തെറ്റില്ല; ശബരിമല എല്‍ഡിഎഫിനെ തുണയ്ക്കുമെന്നും ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ഭവിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും. വിശ്വാസികള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ജയരാജന്‍ പ്രതികരിച്ചു.

epjayarajan

മുല്ലപ്പള്ളിയുടെ വോട്ട് മറിക്കല്‍ ആരോപണത്തേയും ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു. വോട്ട് മറിച്ച് പരിചയമുള്ളതുകൊണ്ടാണ് മുല്ലപ്പള്ളി ഒരേ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബിജെപിയും എല്‍ഡിഎഫും പരസ്പരം വോട്ട് മറിക്കല്‍ നടത്തുമെന്നായിരുന്നു മുല്ലപ്പള്ളി ആരോപിച്ചത്. വോട്ട് മറിക്കാന്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയില്‍ എത്തിയതിന് തന്‍റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

അതിനിടെ അരൂരില്‍ ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പ്രയോഗത്തില്‍ ഒരു തെറ്റുമില്ലെന്ന് ഇപി പറഞ്ഞു. പൂതന എന്നാല്‍ സാഹിത്യ പ്രയോഗമാണെന്നും മാനസിക വിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ ഇതുപോലുള്ള നിസാരമാ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇപി പറഞ്ഞു.

സുധാകരന്‍ കവിയും സാഹിത്യകാരനുമാണ്. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രയോഗം നടത്തിയതെന്ന് പരിശോധിക്കുമെന്നായിരുന്നു നേരത്തേ പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സ്ത്രീകളെ അപമാനിക്കുന്ന നിലപാട് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. പുരുഷ കേന്ദ്രീകമാണ് നമ്മുടെ സമൂഹം. എന്നാല്‍ സ്ത്രീപുരുഷ സമത്വം ഉറപ്പ് വരുത്തണമെന്നാണ് സിപിഎമ്മിന്‍റെ നിലപാടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂരെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. അരൂരിലെ തൈക്കാട്ടുശേരിയില്‍ കുടുംബ യോഗത്തില്‍ വെച്ചായിരുന്നു പ മന്ത്രിയുടെ പരാമര്‍ശം. കള്ളം പറഞ്ഞും മുതല കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.

English summary
EP Jayarajan about G Sudhakaran's poothana remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X