'മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നു'; താന്‍ കേരളത്തിന്റെ കായിക മന്ത്രി മാത്രമാണെന്ന് ഇപി ജയരാജന്‍
പാപ്പിനിശ്ശേരി: മുഹമ്മദ് അലി വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയായിരുന്നെന്ന് കായികമന്ത്രി ഇപി ജയരാജന്‍. മാധ്യമങ്ങള്‍ ഇതിനു മുമ്പും തന്നെ തന്നെ വേട്ടയാടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നും താന്‍ പതറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ കേരളത്തിന്റെ കായിക മന്ത്രി മാത്രമാണ്. ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്നാണ് ചില പത്രക്കാരുടെ ധാരണ. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനുശോചന സന്ദേശം ആവസ്യപെട്ട് ഒരു ചാനലില്‍ നിന്ന് ഫോണ്‍ വന്നത്.

നമ്മുടെ മുഹമ്മദലി മരിച്ചു എന്നായിരുന്നു അവര്‍ പറഞ്ഞത്. കേരളത്തിലെ മുഹമ്മദലി മരിച്ചു എന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ടാണ് ആ ചാനലില്‍ അങ്ങിനെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. പ്രശസ്തനായ ലോക അമേരിക്കന്‍ ബോക്‌സര്‍ താരമായിരുന്ന മുഹമ്മദ് അലിയെ കേരള താരമാക്കിയായിരുന്നു ഇപി ജയരാജന്‍ ഒരു ചാനലില്‍ അനുശോചന സന്ദേശം പറഞ്ഞത്.
ഇത് വിവാദമാകുകയും ചെയ്തിരുന്നു. കായിക മന്ത്രിയ്ക്ക് ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അറിയില്ലേ എന്നായി ചോദ്യം. അമേരിയ്ക്കന്‍ വര്‍ണവെറിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത മുഹമ്മദലിയെ ഒരു കമ്യൂണിസ്റ്റുകാരന്‍ അറിയാതെ പോകരുതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications