കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'14സെക്കന്റ് നോട്ടം' ഋഷിരാജ് സിംഗിനെതിരെ ഇപി ജയരാജന്‍, ഇത്തരം പ്രസ്താവനകള്‍ അരോചകം!

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഡിജിപി ഋഷിരാജ്‌സിംഗിനെതിരെ മന്ത്രി ഇപി ജയരാജന്‍. പതിനാല് സെക്കന്റ് ഒരാള്‍ പെണ്‍കുട്ടിയെ നോക്കി നിന്നാല്‍ പരാതിപ്രകാരം കേസെടുക്കാമെന്ന ഡിജിപിയുടെ പ്രസ്താവന തിരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

14 സെക്കന്‍ഡ് പെണ്‍കുട്ടികളെ നോക്കിയാല്‍ അകത്താകും.. ഋഷിരാജ് സിംഗിന് ട്രോളോട് ട്രോള്‍!14 സെക്കന്‍ഡ് പെണ്‍കുട്ടികളെ നോക്കിയാല്‍ അകത്താകും.. ഋഷിരാജ് സിംഗിന് ട്രോളോട് ട്രോള്‍!

കേരളത്തില്‍ പെണ്‍വാണിഭം കൂടുന്നു എന്ന പ്രസ്താവന തെറ്റാണ്. 14 സെക്കന്റ് തുറിച്ച് നോക്കിയാല്‍ കേസെടുക്കാം എന്നത് നിയമത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ അരോചകമാകുമെന്നും മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി.

EP Jayarajan

പതിനാല് സെക്കന്റ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ നോക്കിനിന്നതായി പരാതി തന്നാല്‍ കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ഋഷിരാജ് സിംഗ് പറഞ്ഞത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യവയെയാണ് ഡിജിപി ഋഷിരാജ് സിംഗ് വിവാദ പ്രസ്താവന നടത്തിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
EP Jayarajan against Rishiraj Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X