Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരൻ‌ 48 മണിക്കൂർ സത്യാഗ്രഹം കിടന്നാൽ പോര... കാരണം? ഇപി ജയരാജന് ഒന്നും മറക്കാൻ പറ്റില്ലല്ലോ!

കണ്ണൂർ: മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ യഥാർത്ഥ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ 48 മണിക്കൂർ നിരാഹാരം കിട്ടന്നാൽ പോരെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്നാണാണ് ഇപി ജയരാജന്റെ പ്രതികരണം.

ഷുഹൈബ് വധത്തിലെ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നിരാഹാരം കിടക്കുകയാണ് കെ സുധാകരന്‍. പോലീസ് പിടിയിലായത് ഡമ്മി പ്രതികളാണെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. എന്നാൽ പിടിയിലായ രണ്ട് പേരും യഥാർത്ഥ പ്രതികളാണെന്നായിരുന്നു ഉത്തര മേഖല ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

പ്രതി കിർമ്മാണി മനോജ്

പ്രതി കിർമ്മാണി മനോജ്

പ്രതി ടിപി വധക്കേസിലെ പ്രതി കിർമ്മാണി മനോജാണെന്നും സുധാകരൻ ആരോപിക്കുന്നു. അതേസമയം പോലീസിന്റെയും സിപിഎമ്മിന്റെയും വാദം തെറ്റാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഷുഹൈബിന്റെ ഒപ്പം വെട്ടേറ്റ് നൗഷാദിന്റെ മൊഴി പുറത്ത് വന്നതോടെയാണ് കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതായ സൂചനകൾ വരുന്നത്.

അക്രമി സംഘത്തോടൊപ്പം ആകാശ് ഇല്ല

അക്രമി സംഘത്തോടൊപ്പം ആകാശ് ഇല്ല

പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തോടൊപ്പം ഇല്ലെന്നാണ് നൗഷാദ് പറഞ്ഞത്. ആകാശ് തില്ലങ്കേരിയെ നന്നായി അറിയാമെന്നും ആകാര പ്രകൃതി അനുസരിച്ച് ആകാശ് കൊലയാളി സംഘത്തോടൊപ്പം ഇല്ലായിരുന്നെന്നും, ബോംബെറിഞ്ഞതിലോ കൊലയാലികൾ വന്ന കാറിലോ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും നൗഷാദ് പറഞ്ഞു.

സമരം വ്യാഴാഴ്ച വരെ നീട്ടി

സമരം വ്യാഴാഴ്ച വരെ നീട്ടി

അതേസമയം 48 മണിക്കൂറിൽ സമരം അവസാനിപ്പിക്കില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകരന്‍ നടത്തി വരുന്ന 48 മണിക്കൂര്‍ ഉപവാസ സമരം വ്യാഴാഴ്ച വരെയാണ് നീട്ടിയിരിക്കുന്നത്. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ മേല്‍ കൊലപാതകം കെട്ടിവെച്ച് ജില്ലാ നേതൃത്വം പ്രൊഫഷണല്‍ കൊലയാളികളെ രക്ഷിക്കാന്‍ നടത്തുന്ന നീക്കമെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞത്.

ഗൗരവം വർധിക്കും

ഗൗരവം വർധിക്കും

കിര്‍മാണി മനോജിന്റെ പങ്ക് പുറത്തു വന്നാല്‍ ഗൗരവം വര്‍ധിക്കും എന്നത് കൊണ്ട് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നുണ്ട്. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോള്‍ നല്‍കിയതെന്ന് സുധാകരന്‍ ആരോപിച്ചു. ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍ അത് ജയരാജന്‍ അറിയാതെ നടക്കില്ലെന്നും സുധാകരന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+