Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

Recommended Video

cmsvideo
    ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; ഇപി ജയരാജൻ | Oneindia Malayalam

    ശബരിമല: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇപി ജയരാജൻ. സ്ത്രീകള്‍ക്ക് നേരെ കൊലവിളി നടത്തുകയും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ആചാര ലംഘനം നടത്തിയതിനും പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.

    പതിനെട്ടാം പടിയിൽ കയറി നിന്ന് വത്സൻ തില്ലലങ്കേരി പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മന്ത്രി ഇപി ജയരാജൻ സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും. അക്രമം അതിരു കടന്നാൽ എങ്ങിനെ നേരിടണമെന്ന് സർക്കാരിന് അറിയാമെന്നും ഇപി ജയരാജൻ പറഞ്ഞു.

    അക്രമം നടത്തുന്നത് ഭീകരവാദികൾ

    അക്രമം നടത്തുന്നത് ഭീകരവാദികൾ


    ഭീകരവാദികളാണ് ശബരിമലയില്‍ അക്രമത്തിനായി തമ്പടിക്കുന്നതെന്നും ഇപി ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവവും ശസബരിമലയിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്നായിരുന്നു പോലീസ് മൈക്കിലൂടെ വത്സൻ തില്ലങ്കേരി പ്രസംഗിച്ചത്. സംഭവത്തെ തുടർന്ന് പോലീസ് മൈക്കിലൂടെ അദ്ദേഹം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

    കൊല്ലാൻ ആക്രോശം

    കൊല്ലാൻ ആക്രോശം

    52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ ആക്രോശം നടത്തുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ‘അടിച്ചു കൊല്ലെടാ അവളെ' എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. രാവിലെ ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

    അക്രമികൾ പിന്മാറിയില്ല

    അക്രമികൾ പിന്മാറിയില്ല


    50 വയസ്സ് തികഞ്ഞവരാണെന്ന് പോലീസ് പറഞ്ഞിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായിട്ടില്ല. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാര കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പ് പ്രകാരമാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

    പതിനെട്ടാം പടിയിൽ ഇരുമുടികെട്ടില്ലാതെ

    പതിനെട്ടാം പടിയിൽ ഇരുമുടികെട്ടില്ലാതെ

    ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടാൻ പാടില്ല എന്നാണ് ആചാരം. ആദ്യമായി മേൽശാന്തി ശബരിമലയിൽ എത്തുന്നത് ഇരുമുടിക്കെട്ടുമായാണ്. പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് തുടരുന്ന സമയത്ത് മേൽശാന്തി നടവിട്ട് പുറത്തേക്ക് വന്നാൽ പതിനെട്ടാം പടി ചവിട്ടാതെ വടക്കേ നടയിലൂടെയാണ് തിരിച്ചുകയറുക. തന്ത്രിയും ഇരുമുടിക്കെട്ടില്ലാതെ വടക്കേ നട വഴിയേ സോപാനത്തിലേക്ക് കയറാറുള്ളൂ. എന്നാൽ പ്രതിഷേധം നടക്കുന്നത് പതിനെട്ടാംപടിയിലാണ്. ഇവരുടെ കൈയ്യിലാണെങ്കിൽ ഇരുമുടികെട്ടുമില്ല.

    ആചാര ലംഘനം നടത്തിയിട്ടില്ല...

    ആചാര ലംഘനം നടത്തിയിട്ടില്ല...


    അതേസമയം വത്സൻ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന വാദം അദ്ദേഹം തള്ളി. താൻ ഗുരുസ്വാമികൊപ്പമാണ് പതിനെട്ടാംപടി കയറാനെത്തിയത്. കയറുമ്പോഴാണ് പിന്നിൽ വലിയ ശബ്ദം കേട്ടത്. അപ്പോൾ തിരിഞ്ഞ് നോക്കി. അല്ലാതെ പതിനെട്ടാംപടി വഴി താഴെ ഇറങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വാർത്തകൾ കൊടുക്കുന്നതിന് മുമ്പ് തന്നോട് ചോദിക്കാമായിരുന്നെന്നും, ശബരിമലയിൽ കടുത്ത അവകാശ ലംഘനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+