ഇപി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ
തിരുവനന്തപുരം; എൽഡിഎഫ് കൺവീനറായി ഇ പി ജയരാജനെ തെരഞ്ഞെടുത്തു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എ ല്‍ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇപി ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടത്. നാളെ സംസ്ഥാന സമിതി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്നു ഇപി ജയരാജൻ. ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14 ന് അദ്ദേഹം വ്യവസായ, കായിക മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയിരുന്നു. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിൽ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ രണ്ട് ടേം നിബന്ധന സി പി എം നടപ്പാക്കിയതോടെ ഇപിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ല.
എസ്എഫ്‌ഐയിലൂടെയാണ് ഇപി ജയരാജന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications