India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജന്‍ മര്‍ദിച്ചു, മദ്യപിച്ചിട്ടില്ലെന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപി ജയരാജനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫര്‍സീന്‍ മജീദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും തങ്ങളെ മര്‍ദിച്ചെന്ന് ഫര്‍സീന്‍ ആരോപിച്ചു. അതേസമയം വിമാനത്തിനുള്ളില്‍ മദ്യപിച്ച് ആക്രമണം നടത്തിയെന്ന ഇപി ജയരാജന്റെ ആരോപണം ഫര്‍സീനും നവീന്‍ കുമാറും തള്ളി. ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടേയില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ

അതേസമയം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ മന്ത്രി ശിവന്‍കുട്ടിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. പിടിയിലായവര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്ന വ്യാജേനയാണ് ഇവര്‍ വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയത് എന്നാണ് അറിയാന്‍ കഴിയുന്നതെന്നും മന്ത്രി എഫ്ബി പോസ്റ്റില്‍ പറഞ്ഞു.

അക്രമത്തിനു പിന്നിലെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണം. ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ചരിത്രം കെ സുധാകരന് ആണ് ഉള്ളത്. ആക്രമണശ്രമം നടന്നിട്ടും അക്രമികളെ തള്ളിപറയാന്‍ കെ സുധാകരന്‍ ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഗൂഢാലോചന പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ ആണ് ഇപ്പോള്‍ ശ്രമിച്ചത്. ലക്ഷക്കണക്കിന് സഖാക്കള്‍ മുഖ്യമന്ത്രിക്ക് കരുത്തായി ഉണ്ടെന്ന കാര്യം അക്രമികള്‍ ഓര്‍ക്കുന്നത് നന്നാവുമെന്നും ശിവന്‍കുട്ടി കുറിച്ചു.

കോണ്‍ഗ്രസും ഇപി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെ? മുദ്രാവാക്യം വിളിച്ചാല്‍ അവരെ എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ തല്ലുമോ?
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കല്‍ സഖാവല്ല, എല്‍ഡിഎഫിന്റെ കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയില്‍ നിന്നും ജയരാജന്‍ ഒട്ടും വളര്‍ന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും രാഹുല്‍ കുറിച്ചു.

അതേസമയം സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികള്‍ക്ക് പകര്‍ന്ന് നല്കാനാണ് ഈ അക്രമം.
ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തില്‍ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ശത്രുക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്, ആദ്യ ലക്ഷ്യം കെജ്രിവാള്‍രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ശത്രുക്കളെ ഒന്നിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്, ആദ്യ ലക്ഷ്യം കെജ്രിവാള്‍

English summary
ep jayarajan attack us says youth congress leaders who protested against cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X