കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്തുറ്റ പോരാളി; നന്മകള്‍ അടയാളപ്പെടുത്തി വിടപറഞ്ഞു- ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജുവിന്റെ വിയോഗത്തില്‍ അനിശോചിച്ച് മന്ത്രി ഇപി ജയരാജന്‍. തനിക്ക് ഏറെ പ്രിയപ്പെട്ട സഖാവിന്റെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കരുത്തനായ യുവ നേതാവായിരുന്നു ബിജു എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ep

കരുത്തനായ യുവജന നേതാവും എനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേര്‍പാട് അതീവ ദുഃഖകരമാണ്. വാക്കുകള്‍ കൊണ്ട് പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത നഷ്ടമാണ് അകാലത്തിലുള്ള ഈ വിയോഗം. വളരെ ഊര്‍ജ്ജസ്വലനും കാര്യ പ്രാപ്തനുമായ യുവാവായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തുറ്റ പോരാളിയായിരുന്നു. ഏറെ പക്വവും സൗമ്യവുമായ പെരുമാറ്റം എതിരാളികളുടെ പോലും ബഹുമാനം നേടിക്കൊടുത്തു. ഏതു വിഷയവും ആഴത്തില്‍ പഠിച്ച് ഇടതുപക്ഷ ആശയങ്ങളുമായി ചേര്‍ത്തുവെച്ച് അവതരിപ്പിക്കാന്‍ മിടുക്കനായിരുന്നു.

ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഏറ്റവും നല്ല നിലയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിനെ ഏറെ ഉന്നതമായ ഒരു സ്ഥാപനമാക്കി ഉയര്‍ത്തി. കെവിഡ് പ്രതിരോധത്തില്‍ ബോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബിജുവിന്റെ കറയറ്റ മനുഷ്യസ്‌നേഹത്തിന് തെളിവാണ്. നല്ല നാളേയ്ക്കു വേണ്ടി നടത്തിയ ഒട്ടേറെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തിയാണ് സഖാവ് വിടപറഞ്ഞത്.

കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിവരങ്ങള്‍ അതത് സമയത്ത് അന്വേഷിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ആ ജീവന്‍ കവരുകയായിരുന്നു. കേരളത്തിലെ യുവജനപ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

Recommended Video

cmsvideo
Vaccine updates latest | Oneindia Malayalam

അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്

English summary
EP Jayarajan Condolence of Dyfi leader P Biju death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X