കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊൻ രാധാകൃഷ്ണന് കേന്ദ്രമന്ത്രിയുടെ നിലവാരം ഇല്ലെന്ന് ഇ പി ജയരാജൻ; ഇത് വളരെ ചീപ്പായിപ്പോയി

  • By Goury Viswanathan
Google Oneindia Malayalam News

കണ്ണൂർ: പൊൻരാധാകൃഷ്ണൻ നിലവാരമില്ലാത്ത മന്ത്രിമാണെന്ന് ഇപി ജയരാജൻ. ശബരിമലയിൽ അദ്ദേഹം കാണിച്ചത് തികച്ചും തരംതാണ പെരുമാറ്റമാണ്. കലാപം നടത്താനായി ഒരു കേന്ദ്രമന്ത്രിയും ശബരിമലയിലേക്ക് വരേണ്ടെന്നും ഇപി ജയരാജൻ മുന്നറിയിപ്പ് നൽകുന്നു. ക്ലാസിൽ നിന്ന് മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് പൊൻരാധാകൃഷ്ണന്റേതെന്നും ജയരാജൻ പരിഹസിച്ചു.

ഒരു രാഷ്ട്രീയക്കാരനാകാനുള്ള യോഗ്യതയില്ലെന്ന് പൊൻരാധാകൃഷ്ണൻ തെളിയിച്ചു കഴിഞ്ഞു. സമാധാനമായി ദർശനം നടത്തുകയാണ് ഉദ്ദേശമെങ്കിൽ ആർക്കും ശബരിമലയിലേക്ക് വരാം. എന്നാൽ കലാപമുണ്ടാക്കാൻ കൂട്ട് നിൽക്കരുത്. ‌കേരളം ദൈവത്തിന്റെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

jayarajan

ഒരു കുട്ടി സ്കൂളിൽ നിന്ന് മൂത്രമൊഴിച്ചെന്ന് പരാതി പറയാനായി വീട്ടിൽ ചെല്ലുമ്പോൾ കുട്ടിയുടെ അച്ഛൻ നടന്ന് മൂത്രമൊഴിക്കുന്നത് കണ്ടു. ഈ അവസ്ഥയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനമെന്നാണ് ജയരാജൻ പറയുന്നത്.
അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ചീപ്പായിപ്പോയി. കേന്ദ്രമന്ത്രിയോട് പോലീസ് അനാദരവ് കാണിച്ചില്ലെന്നും അദ്ദേഹത്തെ തടഞ്ഞതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

യതീഷ് ചന്ദ്ര ശബരിമലയിൽ നിന്നും മടങ്ങുന്നു; പകരമെത്തുന്നത് എസ് പി പുഷ്കരൻ, തന്ത്രപരമായ തിരിച്ചടിയതീഷ് ചന്ദ്ര ശബരിമലയിൽ നിന്നും മടങ്ങുന്നു; പകരമെത്തുന്നത് എസ് പി പുഷ്കരൻ, തന്ത്രപരമായ തിരിച്ചടി

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ബിജെപി നേതാക്കളോടൊപ്പം ശബരിമലയിൽ എത്തിയിരുന്നു. നിലയ്ക്കലിൽ മന്ത്രിയുടെ വാഹനത്തിനൊപ്പം വന്ന സ്വകാര്യ വാഹനങ്ങൾ തടഞ്ഞത് തർക്കത്തിന് ഇടയാക്കി. മന്ത്രിയുടെ വാഹനം മാത്രം കടത്തിവിടാമെന്ന് എസ് പി യതീഷ് ചന്ദ്ര അറിയിച്ചിരുന്നെങ്കിലും ഒപ്പം വന്ന വാഹനങ്ങളേയും കടത്തി വിടണമെന്ന് കേന്ദ്രമന്ത്രി നിലപാട് എടുക്കുകയായിരുന്നു. കേന്ദ്രമന്ത്രിയെ തടഞ്ഞു എന്നാരോപിച്ച് ബിജെപി പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.

ഗോത്രവർഗക്കാർക്ക് തേങ്ങയും ഇരുമ്പും നൽകി ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാത്രജ്ഞർഗോത്രവർഗക്കാർക്ക് തേങ്ങയും ഇരുമ്പും നൽകി ജോണിന്റെ മൃതദേഹം വീണ്ടെടുക്കാമെന്ന് നരവംശ ശാത്രജ്ഞർ

English summary
ep-jayarajan-criticise-union-minister-pon-radhakrishnan-on-sdabarimala-issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X