Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്‌ടിക്കുകയല്ല ഒരു ജനപ്രതിനിധി ചെയ്യേണ്ടത്'; വിമർശനവുമായി ഇപി ജയരാജൻ

കണ്ണൂർ: അനുദിനം ഉയർന്നുവരുന്ന വിവിധ വിഷയങ്ങളിൽ സ്വീകരിക്കുന്ന സമീപനങ്ങളിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഇനിയെങ്കിലും ഒരു ആത്‌മ പരിശോധനയ്‌ക്ക്‌ തയ്യാറാകേണ്ടിയിരിക്കുന്നുവെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഏറ്റവും ഒടുവിൽ ആമയിഴഞ്ചാൻ തോടിൽ ഒരു തൊഴിലാളിയുടെ ദാരുണമായ അന്ത്യമുണ്ടായ വേദനാജനകമായ സംഭവവുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രതികരണം ഇത്തരുണത്തിൽ ഒന്നാണെന്നും എന്തിനേയും ഏതിനേയും എതിർക്കുക എന്നതാണ്‌ പ്രതിപക്ഷ നേതാവിന്റെ കടമ എന്ന്‌ അദ്ദേഹം തെറ്റിദ്ധരിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആമഴിഴഞ്ചാൻ തോട്ടിൽ തൊഴിലാളി വീഴാനിടയായതും ദാരുണമായ അന്ത്യമുണ്ടായതും പോലും അത്യന്തം ഹീനമായി വക്രീകരിച്ച്‌ പരിഹസിക്കാനും നിന്ദിക്കാനുമാണ്‌ ശ്രമിച്ചതെന്നും ആ തൊഴിലാളിയെ രക്ഷിക്കാൻ അഗ്‌നി രക്ഷാസേനയും കോർപ്പറേഷൻ ജീവനക്കാരും വിവിധ സന്നദ്ധ പ്രവർത്തകരും നാട്ടുകാരാകെയും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങളാണ്‌ രണ്ട്‌ ദിവസമായി നടത്തിവന്നതെന്നു ആ സേവനത്തെ കുറിച്ച്‌ ഒരു നല്ലവാക്ക്‌ പറയാനൊ നല്ലകാര്യമാണ്‌ എന്ന്‌ സമ്മതിക്കാനൊ തയ്യാറാകാതെ ആക്ഷേപിക്കുകകയാണെന്നും ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ep

ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്:

അനുദിനം ഉയർന്നുവരുന്ന വിവിധ വിഷയങ്ങളിൽ സ്വീകരിക്കുന്ന സമീപനങ്ങളിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഇനിയെങ്കിലും ഒരു ആത്‌മ പരിശോധനയ്‌ക്ക്‌ തയ്യാറാകേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവിൽ ആമയിഴഞ്ചാൻ തോടിൽ ഒരു തൊഴിലാളിയുടെ ദാരുണമായ അന്ത്യമുണ്ടായ വേദനാജനകമായ സംഭവവുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രതികരണം ഇത്തരുണത്തിൽ ഒന്നാണ്‌. എന്തിനേയും ഏതിനേയും എതിർക്കുക എന്നതാണ്‌ പ്രതിപക്ഷ നേതാവിന്റെ കടമ എന്ന്‌ അദ്ദേഹം തെറ്റിദ്ധരിച്ചതായി തോന്നുന്നു. ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്‌ടിക്കുകയല്ല ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി ചെയ്യേണ്ടുന്നത്‌
.
ആമഴിഴഞ്ചാൻ തോട്ടിൽ തൊഴിലാളി വീഴാനിടയായതും ദാരുണമായ അന്ത്യമുണ്ടായതും പോലും അത്യന്തം ഹീനമായി വക്രീകരിച്ച്‌ പരിഹസിക്കാനും നിന്ദിക്കാനുമാണ്‌ ശ്രമിച്ചത്‌. റെയിൽവെയുടെ അധീനതയിലുള്ള സ്ഥലത്ത്‌ റെയിൽവെ നൽകിയ കരാറുകാരൻ നിയോഗിച്ച തൊഴിലാളിയാണ്‌ നാടിനെയാകെ ദു.ഖത്തിലാഴ്‌ത്തിക്കൊണ്ട്‌ നമ്മെ വിട്ടു പിരിഞ്ഞത്‌.

ആ തൊഴിലാളിയെ രക്ഷിക്കാൻ അഗ്‌നി രക്ഷാസേനയും കോർപ്പറേഷൻ ജീവനക്കാരും വിവിധ സന്നദ്ധ പ്രവർത്തകരും നാട്ടുകാരാകെയും ആത്‌മാർഥവും ത്യാഗപൂർണ്ണവുമായ പ്രവർത്തനങ്ങളാണ്‌ രണ്ട്‌ ദിവസമായി നടത്തിവന്നത്‌. ആ സേവനത്തെ കുറിച്ച്‌ ഒരു നല്ലവാക്ക്‌ പറയാനൊ നല്ലകാര്യമാണ്‌ എന്ന്‌ സമ്മതിക്കാനൊ തയ്യാറാകാതെ ആക്ഷേപിക്കുകകയാണ്‌.

മഴക്കാലങ്ങളിൽ പകർച്ചവ്യാധികൾ പൊതുവെ കൂടുന്നത്‌ സാധാരണമാണ്‌. ഇത്തരം അവസരങ്ങളിൽ ശക്തമായ പ്രതിരോധ നടപടികളാണ്‌ സർക്കാർ സ്വീകരിക്കാറുള്ളതും. എന്നാൽ സംസ്ഥാന സർക്കാറും തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തുന്ന മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെയും രോഗപ്രതിരോധ നടപടികളെയും അദ്ദേഹം പരിഹസിക്കുന്നത്‌ കണ്ടു. ഇത്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നതിൽ അപ്പുറം എന്താണ്‌. സംസ്ഥാനത്ത്‌ ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണ്‌.

കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ വിളിച്ച്‌ പറഞ്ഞ്‌ സംവിധാനത്തെയാകെ വിമർശിച്ച്‌ യാഥാർഥത്തോട്‌ പുറം തിരിഞ്ഞ്‌ നിൽക്കുകയാണ്‌. രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ തോതിൽ കോളറയും മഞ്ഞപ്പിത്തവും പിടിപെട്ട സംസ്ഥാനമാണ്‌ കേരളം. ഈ വസ്‌തുത മറച്ചുവെച്ച്‌ ജനങ്ങളിൽ ഭീതിയും ആശങ്കയും പരത്തുന്നു.അങ്ങേയറ്റം പ്രതിഷേധാർഹമായ ഇത്തരം നിലപാടുകൾ തിരുത്തി ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധിയാകാൻ ഇനിയെങ്കിലും തയ്യാറാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+