മോഹന്‍ലാലിനെ പരിഹസിക്കുന്ന അല്‍പ്പന്മാരോട് ജയരാജന് സഹതാപം!! ഇത് പന്യനെ ഉദ്ദേശിച്ച് തന്നെ!!
മോഹന്‍ ലാലിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അല്‍പ്പന്മാരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.
മൂന്നാര്‍ കൈയ്യേറ്റവും കുരിശു പൊളിക്കലും ഒക്കെ ഒരു വശത്ത് നില്‍ക്കുമ്പോള്‍ നടന്‍ മോഹന്‍ലാലിനെ ചൊല്ലി പോര് നടത്തുകയാണ് സിപിഎമ്മും സിപിഐയും. ഇത്തവണ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച പന്യന്‍ രവീന്ദ്രന് പരോക്ഷ മറുപടിയുമായി ഇപി ജയരാജന്‍ രംഗത്ത്.
മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണെന്ന് ജയരാജന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു. മോഹന്‍ ലാലിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അല്‍പ്പന്മാരുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.

പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്. മറ്റൊരു വിസ്മയമാകാൻ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്തുമ്പോൾ സഹ്യനും ഹിമഗിരി ശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്- ജയരാജന്‍ കുറിക്കുന്നു.
ഇത്തരം പരിഹാസങ്ങളെ സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും ജയരാജന്‍ പറയുന്നു. അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും ജയരാജന്‍ അഭിനന്ദനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
മോഹന്‍ലാലിന് നല്‍കിയ പുരസ്‌കാരം അവാര്‍ഡിന്റെ ഭംഗി കെടുത്തുന്നതാണെന്ന് പന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മലയാളത്തിന്റെ മഹാനടന് എന്തിനാണ് ഇത് നല്‍കിയതെന്ന് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും ചിലരെ സന്തോഷിപ്പിക്കാനായി അവാര്‍ഡിനെ വ്യഭിചരിക്കുകയാണെന്നും പന്യന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications