പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറി പ്രവർത്തനമല്ല, ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ല: മന്ത്രി
പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളുടെ പ്രവർത്തനമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ. സംസ്ഥാനം തുടർച്ചയായി രണ്ട് വർഷം പ്രളയത്തിൽ മുങ്ങിയെങ്കിലും ഇതിൽ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം സർക്കാർ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്വാറി പ്രവർത്തിക്കാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
തുടർച്ചയായി രണ്ട് വർഷം സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിട്ടും ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

അനധികൃത ഖനനം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതേ സമയം കേരള ബാങ്ക് മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിച്ചു. ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications