പിണക്കം അവസാനിച്ചോ? സിപിഎം പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് ഇപി ജയരാജന്‍
പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ യു ഡി എഫുകാര്‍ വേട്ടയാടുകയാണെന്നും ഇ പി പറഞ്ഞു.

തൃശൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുത്ത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃശൂര്‍ ജില്ലിയില്‍ ജാഥ പ്രവേശിച്ചതിന് പിന്നാലെയാണ് ഇ പി ജയാരജന്‍ ജാഥയില്‍ പങ്കെടുത്തത്. വൈകീട്ട് തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് ഇ പി പങ്കെടുത്തത്. കഴിഞ്ഞ മാസം 20ന് ആയിരുന്നു ജാഥ കാസര്‍കോട് നിന്ന് ആരംഭിച്ചത്. ജാഥ ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു.

റിസോര്‍ട്ട് വിവാദം
അതേസമയം, റിസോര്‍ട്ട് വിവാദമാണ് പാര്‍ട്ടിയില്‍ നിന്ന് ഇ പി അകലാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ അനുരജ്ഞന നീക്കത്തിനൊടുവിലാണ് ജാഥയില്‍ ഇ പി പങ്കെടുത്തതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് ചേര്‍ന്ന അവലെയ്ബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലും ഇ പി പങ്കെടുത്തിരുന്നു.

ഇത് കേരളമാണ്
കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമത്തിന് തുനിഞ്ഞാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ല. മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസ്. പിണറായിയെയും ഇടത് പക്ഷത്തെയും കളങ്കപ്പെടുത്താന്‍ മക്കളേ നിങ്ങള്‍ പോരണ്ട....ഇത് കേരളമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഇത് കേരളമാണ്
കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമത്തിന് തുനിഞ്ഞാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ല. മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസ്. പിണറായിയെയും ഇടത് പക്ഷത്തെയും കളങ്കപ്പെടുത്താന്‍ മക്കളേ നിങ്ങള്‍ പോരണ്ട....ഇത് കേരളമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഒരു കുഴല്‍ മാടന്‍ ഇറങ്ങിയിരിക്കുന്നു
നാശത്തിന്റെ കുഴിയാണ് യു ഡി എഫ് സൃഷ്ടിച്ചത്. ഒരു കുഴല്‍ മാടന്‍ ഇറങ്ങിയിരിക്കുന്നു. എന്തും പറയാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങിയാല്‍ എന്താ കുഴപ്പം? സംസ്ഥാനം ജപ്തി ചെയ്ത് കൊണ്ടുപോകുമോ. സംസ്ഥാന സര്‍ക്കാരിനെ ആരും ജപ്തി ചെയ്യില്ല.. അടിസ്ഥാന സൗകര്യം വികസിപ്പിച്ച് നാടിനെ അഭിവൃത്തിപ്പെടുത്തി തിരിച്ചു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാനിന്ന് ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ
പത്രക്കാര്‍ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു .എനിക്കിന്ന് ഒരുപാട് പരിപാടികളുണ്ടെങ്കിലും ഞാനിന്ന് ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ... എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, എങ്കിലും ഇവിടെ വന്നപ്പോള്‍ പഴയ പല നേതാക്കളെയും കാണാനായെന്ന് ഇ പി പറഞ്ഞു.












Click it and Unblock the Notifications