കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുനിയമനക്കേസ്: തന്നെ കുടുക്കിയത്... ജയരാജന്റെ ഗുരുതര ആരോപണം

ജേക്കബ് തോമസാണ് തനിക്കെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്

  • By Sooraj
Google Oneindia Malayalam News

കണ്ണൂര്‍: ബന്ധുനിയമനക്കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍. വിവാദത്തെ തുടര്‍ന്നു ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നിരുന്നു.

ഇപ്പോള്‍ ഈ കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് അറിയിച്ചതോടെയാണ് ജയരാജന്‍ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി രംഗത്തുവന്നത്.

 പിന്നില്‍ ജേക്കബ് തോമസ്

പിന്നില്‍ ജേക്കബ് തോമസ്

ഡിജിപി ജേക്കബ് തോമസാണ് തന്നെ ബന്ധുനിയമന കേസില്‍ കുടുക്കിയതെന്ന് ജയരാജന്‍ ആരോപിച്ചു. കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

തേജോവധം ചെയ്തു

തേജോവധം ചെയ്തു

ബന്ധുനിയമന വിവാദത്തില്‍ ഇടതുപക്ഷ മാധ്യമങ്ങളടക്കം തന്നെ 13 ദിവസം തേജോവധം ചെയ്തുവെന്നും ജയരാജന്‍ ആരോപിച്ചു.

നിയമം വിട്ട് ചെയ്തിട്ടില്ല

നിയമം വിട്ട് ചെയ്തിട്ടില്ല

നിയമിക്കപ്പെട്ടവര്‍ക്ക് ബന്ധുത്വമുണ്ടാവാം. എന്നാല്‍ നിയമം വിട്ട് താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു.

കോടതി തന്നെ ചോദിച്ചു

കോടതി തന്നെ ചോദിച്ചു

എന്ത് അടിസ്ഥാനത്തിലാണ് ഈ കേസ് എടുത്തിരിക്കുന്നതെന്ന് ഹൈക്കോടതി നേരത്തേ തന്നെ ചോദിച്ചിരുന്നു. ഇതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നതായി ജയരാജന്‍ പറഞ്ഞു

മന്ത്രിസ്ഥാനത്തേക്ക്...

മന്ത്രിസ്ഥാനത്തേക്ക്...

മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ഇപ്പോള്‍ താന്‍ ചിന്തിക്കുന്നില്ലെന്നയിരുന്നു ജയരാജന്റെ പ്രതികരണം. ഹൈക്കോടതി തള്ളാനിരുന്ന കേസാണ് വിജിലന്‍സ് ഇപ്പോള്‍ പിന്‍വലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജിലന്‍സ് കണ്ടെത്തല്‍

വിജിലന്‍സ് കണ്ടെത്തല്‍

ജയരാജനെതിരേ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. കേസ് തുടരാന്‍ കഴിയില്ലെന്ന് വിജിലന്‍സ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.

ഉത്തരവിറക്കിയത്

ഉത്തരവിറക്കിയത്

2016 ഒക്ടോബര്‍ ഒന്നിനാണ് ജയരാജന്‍ മന്ത്രിയായിരിക്കെ നിയമന ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ മൂന്നാമത്തെ ദിവസം തന്നെ ഇതു റദ്ദാക്കാന്‍ അദ്ദേഹം കുറിപ്പ് നല്‍കുകയും ചെയ്തു. 13നു നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നതായും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

English summary
EP Jayarajan says Jacob thomas trapped him in the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X