കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് ചാനല്‍ പ്രവര്‍ത്തകരുടെ പ്രശ്‌നം.... മുഹമ്മദ് അലിയില്‍ ജയരാജന്റെ വിശദീകരണം

Google Oneindia Malayalam News

കൊച്ചി: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചത് സംബന്ധിച്ച് മനോരമ ന്യൂസില്‍ കായിക മന്ത്രി ഇപി ജയരാജന്‍ നടത്തിയ പ്രതികരണത്തില്‍ ഇപ്പോഴും ട്രോളുകള്‍ ഇറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. കേരളത്തിന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയ ആളാണ്, കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ എത്തിച്ചു എന്നൊക്കെ ആയിരുന്നു ചാനലില്‍ തത്സമയ വാര്‍ത്തയ്ക്കിടെ ഇപി ജയരാജന്‍ പറഞ്ഞിരുന്നത്.

ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കായിക മന്ത്രിയ്ക്ക് ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അറിയില്ലേ എന്നായി ചോദ്യം. അമേരിയ്ക്കന്‍ വര്‍ണവെറിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത മുഹമ്മദലിയെ ഒരു കമ്യൂണിസ്റ്റുകാരന്‍ അറിയാതെ പോകരുതെന്നും വിമര്‍ശനം ഉയര്‍ന്നു.

EP Jayarajan

എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി ഇപി ജയരാജന് എന്താണ് പറയാനുള്ളത്? കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രതികരണം എവിടെ നിന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സൗത്ത് ലൗവ് എന്ന ന്യൂസ് പോര്‍ട്ടലിന് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്

''ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം മുമ്പ് ബോക്‌സിംഗ് റിംഗ് വിട്ട ബോക്‌സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം.''

English summary
EP Jayarajan's explanation on wrong remarks about Boxing Legend Muhammad Ali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X