കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അപ്പനും , അപ്പന്റെ പെങ്ങൾ സുഭദ്രയും..എല്ലാം കൂടി ചേർന്നു വരുന്നുണ്ടല്ലോ മച്ചമ്പി'; പരിഹസിച്ച് രാഹുൽ

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിൽ ഇപി ജയരാജനെതിരായ വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനേയും നേതാക്കളേയും പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഡയറക്ടർ ബോർഡ് മെമ്പർമാരിൽ 11 പേരാണ് ഉള്ളതെന്നും കാര്യങ്ങൾ പരിശോധിക്കുമ്പോൾ ആരോപണങ്ങളെല്ലാം ശരിയെന്നാണ് തെളിയുന്നതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


'ഇ പി ജയരാജന്റെ മകൻ ചെയർമാനായ 30 കോടി രൂപ ആസ്ഥിയുള്ള കമ്പനിയുടെ ഡയറക്ടർ ബോർഡ് മെമ്പർമാരെ പറ്റി അന്വേഷിച്ചപ്പോൾ , ആകെ 11 പേരാണുള്ളത്.
അതിൽ ഒരാൾ പുതുശ്ശേരി കോരോത്ത് ജയ്സൺ, ജയരാജന്റെ മകൻ.മറ്റൊരാൾ പുതുശ്ശേരി കോരോത്ത് ഇന്ദിര, ജയരാജന്റെ ഭാര്യ. അപ്പനും , അപ്പന്റെ പെങ്ങൾ സുഭദ്രയും മെമ്പർമാരായ കണിമംഗലം ട്രസ്റ്റ് തന്നെ!

2


ഈ പതിനൊന്നിലെ ബാക്കി 9 പേർ ആരൊക്കെയാണ്? രണ്ട് പേരെ പറ്റി ഇപ്പോൾ പറയാം. ഒരാൾ ചുണ്ടയിൽ കുരുവിള ഷാജി. ആരാണ് ഷാജി എന്ന് ചോദിച്ചാൽ കബനി ബാർ ഗ്രൂപ്പിന്റെ ഉടമസ്ഥൻ. ഷാജി റിസോർട്ടിന്റെ ഷെയർ വാങ്ങി ഡയറക്ടർ ബോർഡിൽ വരുന്നത് 2017 ൽ . യു ഡി എഫ് സർക്കാർ മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ പൂട്ടിച്ചത് 2014ൽ , അതിനു ശേഷം 2016 ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ ബാറുകൾ തുറന്നത് 2017 മുതൽ .ആ സർക്കാരിലെ രണ്ടാമനായ വ്യവസായ മന്ത്രിയായിരുന്നു ഇപി ജയരാജൻ. ഡയറക്ടർ ബോർഡിലെ മറ്റൊരു മെമ്പർ സുജാതൻ സരസ്വതി ചെല്ലൻ. യു എ എഫ് എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഡയറക്ടറാണ് സുജാതൻ. യു എ എഫ് എക്സ് എന്ന കമ്പനി നമ്മൾ കേട്ടത് സ്വർണ്ണക്കടത്ത് കേസിൽ ....എല്ലാം കൂടി ചേർന്നു വരുന്നുണ്ടല്ലോ മച്ചമ്പി...', രാഹുൽ പോസ്റ്റിൽ കുറിച്ചു.

3


കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും വിഷയത്തിൽ സി പി എമ്മിനെ കടന്നാക്രമിച്ച് കൊണ്ട് രംഗത്തെത്തി. പ്രതികരണം വായിക്കാം -ഏതാനും നാൾ മുമ്പ് വരെ പിണറായിക്ക് ശേഷം സിപിഎമ്മിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം ഇപി ജയരാജൻ എന്നായിരുന്നു. സഖാവേ എന്തെല്ലാമാണ് താങ്കളെ കുറിച്ച് ഇവിടെ കേൾക്കുന്നത് ? വാർത്തകൾ ശരിയാണോ ? ഇൻഡിഗോ വിമാനത്തിൽ താങ്കൾ അതിക്രമം നടത്തിയപ്പോൾ ആ കമ്പനി താങ്കൾക്കെതിരെ ശക്തമായ നടപടിയെടുത്തു. അപ്പോൾ വിമാന കമ്പനിക്ക് എതിരെ താങ്കൾ അതിലും ശക്തമായി പ്രതിഷേധിച്ചു. ഇൻഡിഗോയിൽ കയറില്ല എന്ന് പ്രഖ്യാപിച്ചു. ഇവിടെ എങ്ങനെയാ ആയുർവേദ റിസോർട്ടിന് ഭ്രഷ്ട് കൽപ്പിച്ച് ഇനിമുതൽ ഞാൻ ആയുർവേദ റിസോർട്ടിലേക്കില്ല എന്നാണോ തീരുമാനം ??

4


തങ്ങള്‍ വിശ്വസിക്കുന്ന നേതൃത്വത്തിന് തലച്ചോറ് പണയം വെക്കുകയും അവര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയും കണ്ണടച്ച് ന്യായീകരിക്കുകയും പാർട്ടി നേതൃത്വത്തിന് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുകയും ചെയ്യന്ന അണികൾ ഉള്ളിടത്തോളം കാലം ആരും പേടിക്കേണ്ട എന്നാണ് ഇതുവരെ കരുതിയിരുന്നത്. പിണറായിക്ക് സ്തുതി പാടിയാൽ മാത്രം മതി ആർക്കും എന്ത് തട്ടിപ്പും ഇവിടെ നടത്താം. അതായിരുന്നല്ലോ ഈ പാർട്ടിയുടെ അവസ്ഥ ? ഇപ്പോൾ എന്തു പറ്റി ??ഈ സ്വകാര്യ സ്വത്ത് മാർക്സിസ്റ്റ് പാർട്ടിയിലെ ഒരാൾക്കു മാത്രം ഉള്ളതല്ല, മറ്റു നേതാക്കളുടെ മക്കൾക്കും ഈ റിസോർട്ടിൽ പാർട്ണർഷിപ്പുണ്ട് എന്നാണ് കേൾക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഇപി താങ്കളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത് ? പിണറായിക്കെതിരെ നേരിട്ട് സംസാരിക്കാൻ ഇപ്പോഴും പലരും ഭയക്കുന്നതു കൊണ്ടാണോ താങ്കളെ ഇപ്പോൾ ആക്രമിക്കുന്നത് ??കൈ പോയാലും തലയ്ക്കു നോവുമല്ലോ ?

5


സിപിഎം അണികകൾക്കിടയിൽ ഒരു ഹിതപരിശോധന നടത്താൻ പാർട്ടി തയ്യാറായാൽ 24മണിക്കൂറിനുള്ളിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും. അനധികൃത നിയമനങ്ങളെക്കുറിച്ചും അവിഹിത കൂട്ടുകെട്ടുകളെക്കുറിച്ചും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ നിങ്ങൾ പുച്ഛിച്ചു. ഇപ്പോൾ എന്തായി അവസ്ഥ ?? സമ്പന്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളുടെ കൂട്ടത്തിൽ പിണറായി വിജയന്റെ മകൾ വീണയുടെ സമ്പാദ്യങ്ങൾ അന്വേഷിക്കണം എന്ന് പറയാൻ ചങ്കുറപ്പുള്ള സഖാക്കൾ ആ പാർട്ടിയിൽ ഉണ്ടോ ??
താങ്കൾക്കെങ്കിലും പിണറായി വിജയൻറെ മക്കളുടെ സ്വത്ത് അന്വേഷിക്കണം എന്ന് പറയുവാനുള്ള ആർജവം ഉണ്ടോ ??

6


കെ ഫോണിന്റെ പിന്നിലെ കാണാച്ചരടുകൾ ഏതാണ് ?? കെ.ഫോൺ എങ്ങനെ വി.ഫോൺ ആയി ?
അധ്വാന വർഗ്ഗത്തിൻറെ മറവിൽ ഓരോരുത്തരും സ്വകാര്യസ്വത്ത് ഉണ്ടാക്കി. ഇനിയവർ തമ്മിതമ്മിൽ പലതും വിളിച്ചുപറയും. ഒരറ്റം മുതൽ വെട്ടാൻ തുടങ്ങിയാൽ ഇനി അത് എവിടെ പോയി നിൽക്കും ? ഇപി ജയരാജനെ ഒഴിവാക്കി പുതിയ പാർട്ടിസെക്രട്ടറി ഒറ്റക്ക് ഗ്രൂപ്പ്‌ ഉണ്ടാക്കി. പിണറായിയെയും ഇപിയെയും നേരിടാൻ ഒരുങ്ങുന്നു എന്നതല്ലേ സത്യം ? അതുകൊണ്ട് പിണറായി സാറോടുള്ള ഭക്തി കൊണ്ടുമാത്രം ഇനി ഇപിയെ പോലുള്ളവർക്ക് സിപിഎമ്മിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. സമൂലം അഴിമതിയിൽ മുങ്ങിക്കുളിച്ചു. കീഴ് ഘടകങ്ങൾ മുതൽ മേൽഘടകങ്ങൾ വരെ അഴിമതിയിൽ മുങ്ങി. എത്ര വേണമെങ്കിലും അനധികൃതമായി സമ്പാദിക്കാം. ഭക്തിയും സ്തുതിയും പിണറായിക്ക് മാത്രം പോരാ എന്ന അവസ്ഥയിൽ പാർട്ടിയെത്തി നിൽക്കുന്നു.
പക്ഷേ ഇപി താങ്കൾ ഇത് മറക്കണ്ട. പാറമടയിൽ നിന്ന് സമ്പാദിച്ചത് തിന്നുവാൻ കൊള്ളില്ല കൂത്താടി വളരും.

English summary
EP jayarajan's Resort Controversy; Rahul Mangootathil Mocks CPM And EP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X