കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജു ബോബി ജോര്‍ജ്ജിന്‍റെ രാജിയെക്കുറിച്ച് ഇപി ജയരാജന്‍റെ പ്രതികരണം, പിസി ജോര്‍ജ്ജിനെ വെല്ലും

Google Oneindia Malayalam News

തിരുവനന്തപുരം:അഞ്ജു ബോബി ജോര്‍ജ്ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചത് നന്നായെന്ന് കായിക മന്ത്രി ഇപി ജയരാജന്‍. അഞ്ജുവിന്റെ രാജിയ്ക്ക് തൊട്ടു പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.

അഞ്ജുവിന്റെ രാജി ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അഴിമതി പുറത്ത് കൊണ്ടു വന്നത് മാധ്യമങ്ങളാണെന്നും ജയരാജന്‍ പറഞ്ഞു. താനോ സര്‍ക്കാരോ അഞ്ജുവിന്റെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും തടസപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

anju-22-

രാജിവയ്ക്കാനോ അവരെ ഒഴിവാക്കണമെന്നോ പറഞ്ഞിട്ടില്ല. അവര്‍ക്ക് സ്വയം തോന്നി രാജി വയ്ക്കുകയായിരുന്നു. അത് വളരെ നന്നായെന്നും ജയരാജന്‍ പറഞ്ഞു. അഞ്ജുവും കായിക മന്ത്രിയും തമ്മിലുളള സ്വരച്ചേര്‍ച്ചയില്ലായ്മ ഇരുവരുടേയും പ്രതികരണങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

അഞ്ജു സ്ഥാനം രാജി വച്ചതോടെ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ആരാകുമെന്നതിനെപ്പറ്റി വ്യക്തമായ സൂചനകളൊന്നും ലഭ്യമായിട്ടില്ല. സിപിഎം നേതാവ് വി ശിവന്‍ കുട്ടി ഉള്‍പ്പടെയുള്ളവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് എത്തുമെന്നും പ്രചരിച്ചിരുന്നു.

English summary
EP Jayarajan's response on Anju's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X