കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷനില്‍ ഇപി ജയരാജന്റെ മകന് ഒരു കോടി ലഭിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ലൈഫ് മിഷനില്‍ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടി കമ്മിഷനായി ലഭിച്ചെന്നാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഈ ആരോപണത്തില്‍ മന്ത്രി പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിശദാംശങ്ങളിലേക്ക്...

രാഹുൽജിക്കും കുഞ്ഞാലിക്കുട്ടിക്കും കുഴപ്പമില്ല, അവർ മോദിയുടെ നല്ല പിള്ളകൾ; തുറന്നടിച്ച് എംബി രാജേഷ്രാഹുൽജിക്കും കുഞ്ഞാലിക്കുട്ടിക്കും കുഴപ്പമില്ല, അവർ മോദിയുടെ നല്ല പിള്ളകൾ; തുറന്നടിച്ച് എംബി രാജേഷ്

തെളിവുകള്‍ പുറത്ത്

തെളിവുകള്‍ പുറത്ത്

മന്ത്രി കെടി ജലീലിനെ കൂടാതെ മന്ത്രിസഭയിലെ രണ്ടാമനായിട്ടുള്ള മന്ത്രിയെ കുറിച്ചും തെളിവുകള്‍ പുറത്തുവരികയാണ്. ഇപി ജയകരാജന്റെ മകനെതിരെ സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ തട്ടിപ്പിലും മറ്റ് സാമ്പത്തിക തട്ടിപ്പിലും പേര് ഉയര്‍ന്നുവരുന്നതാണ് സിപിഎമ്മിന്‍െ വേവലാതിക്ക് കാരണമെന്ന് സുരേന്ദ്രന്‍ പറയുന്നു. സ്വപ്‌ന സുരേഷം തട്ടിപ്പ് സംഘങ്ങളുമായും ഇപി ജയരാജന്റെ മകനും തമ്മിലുള്ള ബന്ധം കൂടുതല്‍ തെളിഞ്ഞുവരികയാണ്.

 നേതാക്കള്‍ പറഞ്ഞിരുന്നത്

നേതാക്കള്‍ പറഞ്ഞിരുന്നത്

സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഇപ്പോള്‍ ഇഡിക്കെതിരെ അവര്‍ രംഗത്ത് വന്നത് അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് നീങ്ങുന്നതുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

പാര്‍ട്ടി ചാനല്‍

പാര്‍ട്ടി ചാനല്‍

റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ തട്ടിപ്പില്‍ പാര്‍ട്ടി ചാനല്‍ തന്നെ കമ്മിഷന്‍ നാലരക്കോടിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒരു കോടി മാത്രമാണ് സ്വപ്‌നയുടെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയത്. കമ്മിഷനില്‍ ബാക്കി വന്ന ഭീമമായ തുക ഇപി ജയരാജന്റെ മകനിലേക്കാണ് പോയതെന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിവരമെന്ന് സുരേന്ദ്രന്‍ പറയുന്നു.

അന്വേഷണം ശരിയായ ദിശയില്‍

അന്വേഷണം ശരിയായ ദിശയില്‍

കഴിഞ്ഞ രണ്ട് മാസത്തോളമായി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ഭയമില്ല. എന്നാല്‍ അന്വേഷണത്തെ സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ പരസ്യമായാണ് രംഗത്തെത്തിയിരിക്കുന്നത്.

 മുഖ്യമന്ത്രി പ്രതികരിക്കണം

മുഖ്യമന്ത്രി പ്രതികരിക്കണം

കേസ് ഇഡി രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സിപിഎം ഇപ്പോള്‍ ആരോപിക്കുന്നത്. ഈ ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണം. സിപിഎം ആരോപണത്തോട് മുഖ്യമന്ത്രി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടോ നിരാകരിക്കുന്നുണ്ടോ എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു.

'നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹം', ആർഎസ്എസിന്റെ നീക്കം അപകടകരമെന്ന് കോടിയേരി'നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹം', ആർഎസ്എസിന്റെ നീക്കം അപകടകരമെന്ന് കോടിയേരി

സ്വാമി അഗ്നിവേശിനെതിരായ സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ വിവാദ ട്വീറ്റ് നീക്കി ട്വിറ്റര്‍സ്വാമി അഗ്നിവേശിനെതിരായ സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ വിവാദ ട്വീറ്റ് നീക്കി ട്വിറ്റര്‍

പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ 47 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യയില്‍ 47 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍

English summary
EP Jayarajan's son gets Rs 1 crore in Life Mission, K Surendran made serious allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X