ആരോടും ശത്രുത ഇല്ലെന്ന് ഇപി ജയരാജന്‍; എല്ലാം കാലം തെളിയിച്ചു, ഇനിയൊരിക്കലും മന്ത്രിയാകില്ല?
കോട്ടയം: മുന്‍ മന്ത്രി ഇപി ജയരാജനെതിരായ ബന്ധു നിയമന വിവാദ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപി ജയരാജന്‍. ഹൈക്കോടതി വിധി സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മത്തിന്റെയും വിജയമാണെന്ന് ജയരാജന്‍ പറഞ്ഞു.
ഇനി മന്ത്രിയാകാന്‍ ഇല്ലെന്നാണ് ഇപി ജയരാജന്‍ പറയുന്നത്. മന്ത്രി സ്ഥാനം രാജി വച്ചത് ശരിയായ തീരുമാനമാണെന്ന് കാലം തെളിയിച്ചെന്ന് ജയരാജന്‍ പറയുന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നോട് തോന്നുന്ന സ്‌നേഹം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സത്യത്തിന്റെയും നീതിയുടെയും വിജയം
ബന്ധു നിയമന കേസിലെ ഹൈക്കോടതി വിധി സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മത്തിന്റെയും വിജയമാണെന്ന് ഇപി ജയരാജന്‍ പറയുന്നു. കേസ് കഴിഞ്ഞ ദിവസം കോടതി റദ്ദാക്കുകയായിരുന്നു.

എളിയ പ്രവര്‍ത്തകനായി മാത്രം
പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനായി തുടരാനാണ് തന്റെ ആഗ്രഹമെന്ന് ജയരാജന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തചനം തുടരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം.

മന്ത്രിയാകാനില്ല
മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് എത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തിരിച്ചുവരാന്‍ വേണ്ടിയായിതരുന്നില്ല രാജി വച്ചതെന്നും അദ്ദേഹം പറയുന്നു.

ശരിയായ തീരുമാനം
മന്ത്രി സ്ഥാനം രാജിവച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് കാലം തെളിയിച്ചെന്ന് ജയരാജന്‍ പറയുന്നു. അന്നത്തെ ചുറ്റുപാട് വീക്ഷിച്ച ശേഷമാണ് രാജിവച്ചതെന്നും ജയരാജന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയോടും സര്‍ക്കാരിനോടും അഭിപ്രായം ചോദിച്ചിരുന്നുവെന്നും അദ്ദേഹം.

ഇപ്പോഴുളള സ്‌നേഹം
വിവാദമുണ്ടായപ്പോള്‍ രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചു തൂങ്ങിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നോടുള്ള സ്‌നേഹം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ആരോടും ശത്രുതയില്ല
ബന്ധുനിയമന വിവാദത്തില്‍ ആരോടും ശത്രുതയില്ലെന്ന് അദ്ദേഹം പറയുന്നു. താന്‍ സത്യത്തിന്റെ ഭാഗത്താണെന്നും ജയരാജന്‍

ലക്ഷ്യം കുറ്റ വിമുക്തനാകുക
കുറ്റ വിമുക്തനാകുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ജയരാജന്‍. അതിനി വേണ്ടിയാണ്് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം.

മാധ്യമങ്ങള്‍ക്കെതിരെ
മാധ്യമങ്ങളെ ജയരാജന്‍ വിമര്‍ശിച്ചു. തനിക്കെ തിരെ നിരവധി വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയെന്ന് ജയരാജന്‍ ആരോപിച്ചു. മാധ്യമങ്ങള്‍ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം.












Click it and Unblock the Notifications